ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

ചെകരി തല്ലി ചൂടി പിരിച്ചു വിറ്റിട്ടും തങ്ങളെക്കാൾ വകയുള്ളവൎക്കു നെല്ലു
കത്തിക്കൊടുത്തിട്ടും ആയിരുന്നു ദിവസവൃത്തി കഴിച്ചതു. മകൾ ഈ പ്രവൃ
ത്തികളിൽ വൃദ്ധയായ അമ്മെക്കു വളരെ സഹായമായിരുന്നു. ജ്യേഷ്ഠൻ അനു
സരിച്ച മതത്തിന്റെ സ്വഭാവം കുറഞ്ഞോന്നെങ്കിലും അറിവാനും ആ മതക്കാ
രെ കാണ്മാനും അഞ്ചു വൎഷങ്ങളുടെ ശേഷം സംഗതി വന്നപ്പോൾ അവൾക്കു
ആ മതത്തിൽ ഒരു പ്രത്യേകരസം തോന്നി. "സമൎത്ഥനും വിദ്വാനുമായ എ
ന്റെ ജ്യേഷ്ഠൻ തക്ക സംഗതി ക്രടാതെ സ്വന്തമതവിശ്വാസം ത്യജിക്കയില്ല"
എന്ന വിചാരം മനസ്സിൽ ദൃഢമായി പതിഞ്ഞിരുന്നതുകൊണ്ടായിരുന്നു ആ മത
ക്കാരെ കണ്ടു സംസാരിപ്പാൻ ഒരാഗ്രഹം ജനിച്ചതും അമ്മയെ സമ്മതിപ്പിപ്പാ
നായി ശാഠ്യക്കാരിയായ ചിരുതയെ ഉത്സാഹിപ്പിച്ചതും. എങ്കിലും അതു വലി
യൊരു ഫലമൊന്നുമില്ലാതെ കലാശിച്ചതിനാൽ കുണ്ഠിതപ്പെട്ടു അമ്മയോടു ക്രട
പോയി. എന്നാൽ കണ്ണൂരിലെത്തിയാൽ എങ്ങിനെയെങ്കിലും ഇവരെ കാണേ
ണമെന്നുറച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/24&oldid=195722" എന്ന താളിൽനിന്ന് ശേഖരിച്ചത്