ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

ജില്ലകളിൽനിന്നു വരുന്ന ചന്ദനം, കുരുമുളക, കാപ്പി മുതലായവയും ഈ ദേശ
ത്തിലെ കൊപ്പര, കുരുമുളക, ചുക്കൂ, ഏലം കറുപ്പ എന്നി സാധനങ്ങളുംകയറ്റി
പുറരാജ്യങ്ങളിലേക്കയക്കയും അവിടങ്ങളിൽനിന്നു ഈ രാജ്യത്തിലേക്കാവശ്യ
മായ ധാന്യങ്ങളും ചരക്കുകളും വരുത്തുകയും ചെയ്യുന്നതായിരുന്നു പ്രധാനക
ച്ചവടം. ഈ ഭാഗത്തിനു പഴയ കണ്ണൂർ എന്നു ഇപ്പോഴും പേർ പറഞ്ഞുവ
രുന്നു. ആ കാലം മുനിസിപ്പാൽ നിയമങ്ങൾ നടപ്പില്ലായിരുന്നുവെങ്കിലും പ
ട്ടാളസ്ഥാനമാകയാൽ നഗരശുചീകരണത്തിനായി വേണ്ടുന്ന ചട്ടവട്ടങ്ങളെല്ലാമു
ണ്ടായിരുന്നു. കണ്ണൂർ നഗരത്തോടടുത്ത ഒരു ഗ്രാമത്തിലായിരുന്നു മാത, മാണി
ക്കവും ചിരുതയുമായി പാൎത്തിരുന്നതു.

ഉത്സവം കഴിഞ്ഞു. ഇവർ കണ്ണൂരിലെത്തി രണ്ടാഴ്ച കഴിഞ്ഞതിൽപിന്നെ
ഒരു ദിവസം രാവിലെ മാണിക്കം വാതിൽ തുറന്നപ്പോൾ ഒരു സ്ത്രീ അവിടെ
തീ വേണമെന്നു പറഞ്ഞുകൊണ്ടു നില്ക്കുന്നതു കണ്ടു. പുടവയായിരുന്നു അവൾ
ഉടുത്തതു. മാണിക്കം പുറത്തു സഞ്ചരിച്ചു പതിവില്ലാഞ്ഞതിനാൽ ആ വക
വസ്ത്രം ധരിച്ചവരെ കണ്ടു പരിചയമില്ലായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം
അങ്ങാടിക്കുപോയ സമയം ചിലരെ ഈ വസ്ത്രത്തിൽ കണ്ടപ്പോൾ അവർ പട്ടാ
ണിച്ചികളാകുന്നു എന്നു അമ്മ പറഞ്ഞുകൊടുത്തിരുന്നു. അതുകൊണ്ടു ഈ
സ്ത്രീയെ കണ്ട ഉടനെ "പട്ടാണിച്ചിയോ? എവിടെയാ പാൎക്കുന്നതു?" എന്നു
അവൾ ചോദിച്ചു. "ഞാൻ പട്ടാണിച്ചിയല്ല, ക്രിസ്ത്യാനിയാകുന്നു. ഞാൻ
ഇതുവരെ തലശ്ശേരിയിലായിരുന്നു. ഇന്നലെ ഈ നാട്ടിൽ ൨ന്നതാകുന്നു.
ഞാൻ ഇപ്പോൾ ഈ തെക്കേ വിട്ടിലാകുന്നു പാൎക്കുന്നതു" എന്നു ആ സ്ത്രീ മറു
പടി പറഞ്ഞു. ക്രിസ്ത്യാനിയാണെന്നു കേട്ടപ്പോൾ മാണിക്കത്തിന്നു ഒരു
സന്തോഷവും അമ്മെക്കു ഉണ്ടാവാനിടയുള്ള അനിഷ്ടം വിചാരിച്ചു കുറെ ദുഃഖവു
മുണ്ടായി. അതുകൊണ്ടു "തീ ഇല്ല, ഞാൻ ഇപ്പോൾ എഴന്നീറ്റേ ഉള്ളു.
നിങ്ങൾ ഇവിടെ വരുന്നതു അമ്മെക്കു വിരോധമായിരിക്കും. ഞാൻ തരം
പോലെ അങ്ങോട്ടു വന്നു കണ്ടുകൊള്ളാം" എന്നു പറഞ്ഞു വിട്ടയച്ചു. അന്നു
വൈകുന്നേരം മാത ചൂടി വില്ക്കുവാൻ അങ്ങാടിക്കു പോകുമ്പോൾ കൂട കൊണ്ടു
പോവാൻ ബുദ്ധിമുട്ടിക്കേണം എന്നു മാണിക്കം ചിരുതയെ പറഞ്ഞു ചട്ടപ്പെടു
ത്തിയിരുന്നു. അതുപ്രകാരം തന്നെ സംഭവിച്ചു. ഇരുവരും കൂടെ അങ്ങാ
ടിക്കു പോയ തരം നോക്കി മാണിക്കം ഓടി തെക്കേ വിട്ടിൽ ചെന്നു.

മാണിക്കം: നിങ്ങൾ ഇവിടെ പാൎക്കുന്നതു അമ്മ അറിഞ്ഞിരിക്കുന്നു.
അമ്മെക്കു നിങ്ങളുടെ മതത്തോട്ടു വലിയ വിരോധമാകുന്നു. മതം കൊണ്ടു
യാതൊന്നും അമ്മയോട്ടും അമ്മയുടെ മുമ്പിൽ വെച്ചു എന്നോടും പറകയില്ലെ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/26&oldid=195727" എന്ന താളിൽനിന്ന് ശേഖരിച്ചത്