ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

ങ്കിൽ നിങ്ങൾക്കു ക്രമേണ അമ്മയോടു ഇഷ്ടമാകാം. നിങ്ങളുടെ പേരെന്താ
കുന്നു?

ചിരഞ്ജീവി: എന്റെ പേർ ചിരഞ്ജീവി എന്നാകുന്നു. നിങ്ങളുടെ വൎത്ത
മാനമൊക്കെ ഞാൻ കേട്ടിരിക്കുന്നു. നിങ്ങളുടെ നിമിത്തമാകുന്നു ഞാനിവിടെ
വന്നു പാൎക്കുന്നതും. എനിക്കു മതംകൊണ്ടു സംസാരിക്കാതിരിപ്പാൻ പാടില്ല.

മാണി: അതു പറയാതെ സ്നേഹമായിരുന്നു കൂടയോ?

ചിര: സ്നേഹമെന്നു നി പറയുന്നതിന്റെ അൎത്ഥമെന്താകുന്നു എന്നു ഞാൻ
അറിയുന്നില്ല. സ്നേഹിക്കുന്നതു കൊണ്ടല്ലയോ മതത്തെ സംബന്ധിച്ചു പറയേ
ണ്ടുന്നതു? നിങ്ങളുടെ ആത്മാക്കൾ നശിച്ചുപോകുന്നതു കണ്ടുംകൊണ്ടു സ്വസ്ഥ
മായിരിക്കുന്നതു സാക്ഷാൽ സ്നേഹമെന്നു വരുമോ? എനിക്കു ഞങ്ങളുടെ സായ്വ
മാരെയും ഉപദേശിമാരെയും പോലെ അത്ര അറിവില്ല. ഞാൻ ഈ മത
ത്തിൽ ചേൎന്നവളാകുന്നു, എങ്കിലും ഒന്നു ഞാൻ ചെയ്യും. എന്റെ പ്രാപ്തിക്ക
ടുത്തവണ്ണം ഞാൻ നിങ്ങളുടെ ആത്മരക്ഷെക്കായി അദ്ധ്വാനിക്കും.

മാണി: ആത്മാവെന്നു വെച്ചാൽ എന്താകന്നു?

ചിര: നിന്റെ വീട്ടിൽനിന്നു ഇന്നലെ സന്ധ്യക്കു 'രാമ രാമ രാമ’ എന്നു
വിളിക്കുന്നതു കേട്ടുവല്ലോ. അതെന്തിനാകുന്നു?

മാണി: അതല്ലേ സന്ധ്യാവന്ദനം? രാമനാമം ജപിക്കയല്ലെ? ആ നാമം
ജപിച്ചാൽ മോക്ഷം കിട്ടുമെന്നാകുന്നു ഞങ്ങളുടെ വിശ്വാസം.

ചിര: എന്താകുന്നു മോക്ഷം എന്നു പറഞ്ഞാൽ?

മാണി: അതു എനിക്കു നല്ല നിശ്ചയമില്ല. ഞങ്ങൾ മരിച്ചാൽ മോക്ഷ
ത്തിൽ പോകുമെന്നാകുന്നു ഞങ്ങളുടെ വിശ്വാസം

ചിര: മരിച്ചാൽ ദേഹം ചുടുകയോ കഴിച്ചിട്ടുകയോ ചെയ്യുമല്ലോ. പിന്നെ
എങ്ങനെയാകുന്നു മോക്ഷത്തിൽ പോകുക?

മാണി: മരിക്കുമ്പോൾ ജീവൻ പുറത്തു പോകുമല്ലൊ. മോക്ഷത്തിൽ
പോകാത്തവരുടെ ജീവൻ പ്രേതങ്ങളായി സഞ്ചരിക്കുന്നതു കേട്ടിട്ടില്ലേ? നല്ല
വരുടെ ജീവൻ അങ്ങിനെ സഞ്ചരിക്കാതെ സുഖവും സന്തോഷവുമുള്ളൊരു
സ്ഥലത്തു പോകും. അവിടെനിന്നു ഇങ്ങോട്ടു വരുവാൻ തോന്നുകയില്ല.
അതാകുന്നു മോക്ഷം എന്നു ചിലർ പറയുന്നതു. വേറെ ഒരു പ്രകാരവും
കേട്ടിട്ടുണ്ടു. നിങ്ങളുടെ പാതിരിസായ്വ് തളിപ്പറമ്പത്തുനിന്നു ഞങ്ങളുടെ
വീട്ടിലെ ചെറിയ കുട്ടിക്കു രണ്ടു പഴം മന്ത്രിച്ചു കൊട്ടത്തുകളഞ്ഞു. അതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/27&oldid=195729" എന്ന താളിൽനിന്ന് ശേഖരിച്ചത്