ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

തിക്കു ഈ പൂൎണ്ണ അനുസരണയായിരുന്നു ആവശ്യം. ശിക്ഷയല്ല, അതു നിവൃ
ത്തിപ്പാൻ മനുഷ്യൎക്കു ശക്തിപോരാതെ വന്നതിനാൽ രക്ഷെക്കു മാൎഗ്ഗമില്ലാതെ
വന്നു. ക്രിസ്തൻ സകലകല്പനകളെയും അനുസരിച്ചു നിവൃത്തിയാക്കി ആ
പ്രവൃത്തിയിൽ അവൻ ക്രൂശിലെ മരണത്തോളവും തന്നെത്താൻ താഴ്ത്തേണ്ടി
വന്നു എങ്കിലും പാപം ചെയ്യാത്തവനാകയാൽ മരണത്തിനു അവന്റെ മേൽ
പൂൎണ്ണമായി അധികാരമില്ലാത്തതു നിമിത്തം അവൻ വീണ്ടും ജീവിച്ചെഴുന്നീറ്റു.
ഇങ്ങിനെ നമുക്കു രക്ഷെക്കായി ഒരു മാൎഗ്ഗമുണ്ടായി. നിത്യമരണത്തിൽനിന്നുള്ള
ഉദ്ധാരണത്തിന്നും സംഗതിവന്നു.

മാണി: ഇതൊന്നും എനിക്കു അശേഷം മനസ്സിലാകുന്നില്ല പക്ഷെ നിങ്ങ
ളുടെ പുസ്തകം ആദിമുതൽ അവസാനത്തോളം വായിച്ചു കേട്ടാൽ എല്ലാം ഗ്രഹി
ക്കുമായിരിക്കും, എന്നു പറഞ്ഞു വീട്ടിലേക്കു ഓടിപ്പോയി.

ഈ അദ്ധ്യായം അവസാനിക്കുന്നതിനു മുമ്പെ ചിരഞ്ജീവിയെ കുറിച്ചു
കുറഞ്ഞോന്നു പറയേണ്ടിയിരിക്കുന്നു. അവൾക്കു ഏകദേശം നാല്പത്തഞ്ചു വയസ്സു
പ്രായമുണ്ടായിരുന്നു. ചില വൎഷങ്ങൾക്കു മുമ്പെ തന്റെ ഭൎത്താവും ഏകപു
ത്രിയും കൂടെ ക്രിസ്തമതം അനുസരിച്ചു അവളെ വിട്ടു പോയി. മരുമക്ക
ത്തായസമ്പ്രദായപ്രകാരം മകളുടെ രക്ഷിതാവു താൻ ആയിരുന്നെങ്കിലും കോട
തികയറുവാനും വ്യവഹരിപ്പാനും തുണയും മനസ്സമില്ലാഞ്ഞതിനാൽ അതി
ന്നൊരുമ്പെട്ടില്ല. ഭൎത്താവു ക്രിസ്ത്യാനി ആയിത്തീൎന്നു ഒരു കൊല്ലം കഴിയുമ്പോ
ഴെക്കു മരിച്ചുപോയി. മകൾ ചിലവൎഷങ്ങളോളം ചിറക്കല്ലിലെ അനാഥ
പെൺട്ടികളുടെ ശാലയിൽ പഠിച്ചു വളൎന്നശേഷം ഒരു ഉപദേശി അവളെ
വിവാഹം കഴിച്ചു തലശ്ശേരിയിലേക്കു കൊണ്ടുപോയി. നാലുവൎഷം കഴിഞ്ഞ
ശേഷം വസൂരിദീനത്താൽ ഉപദേശിയും ഇളയപെൺകുട്ടിയും മരിച്ചുപോയി.
മൂത്ത ആൺകുട്ടിയും അവളും മാത്രം മിശ്യനിൽനിന്നു കിട്ടിയിരുന്ന ഒരു ചെ
റിയസഹായശമ്പളം കൊണ്ടു ഉപജീവനം കഴിച്ചുപോന്നു. ചിരഞ്ജീവി
കൂടക്കൂടെ മകളെ കാണ്മാൻ പോകും. അങ്ങിനെ മകളുടെ ഉത്തമഭക്തിയും
തന്റെ മകനെ വളൎത്തുന്ന വിധവും കഷ്ടത്തിലും ദുഃഖത്തിലും അവൾ കാ
ണിച്ച ക്ഷാന്തി, സഹിഷ്ണുത, വിശ്വാസം, സ്ഥൈൎയ്യം എന്നീ ഗുണങ്ങളും കണ്ട
തിനാൽ ഈ അദ്ധ്യായത്തിൽ പറഞ്ഞ സംഭവങ്ങൾക്കു മൂന്നു സംവത്സരം മുമ്പെ
ക്രിസ്തമതം പൂൎണ്ണമായി വിശ്വസിച്ചു സ്നാനം കൈക്കൊണ്ടു. മകളുടെ പേർ
ജ്ഞാനാഭരണം എന്നും കുട്ടിയുടെ പേർ സത്യദാസൻ എന്നും ആയിരുന്നു.
ഭൎത്താവു മരിച്ച ഈ ഏഴു വൎഷങ്ങൾക്കുള്ളിൽ രണ്ടു പേർ അവളെ പാണിഗ്രഹ
ണത്തിന്നായി ചോദിച്ചിട്ടും രണ്ടാമതും വിവാഹം കഴിപ്പാൻ മനസ്സില്ലെന്നു തീൎച്ച

2

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/31&oldid=195737" എന്ന താളിൽനിന്ന് ശേഖരിച്ചത്