ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

ണിക്കം: "അമ്മേ അയാൾക്കു കൊടുക്കേണ്ടതു എന്തെങ്കിലും കൊടുത്തു പറഞ്ഞ
യച്ചുകളവിൻ. എനിക്കാരും കൂടീട്ടുമില്ല ഉറഞ്ഞിട്ടുമില്ല. ഈ ചൊപ്പിടിവിദ്യ
കൊണ്ടൊന്നും ദീനം ഭേദമാകയില്ല. വൈദ്യന്മാരെ വിളിപ്പിച്ചാൽ ആശാസ
മാകുമായിരിക്കും" എന്നു പറഞ്ഞു.

മാത: (അവളോടു) ഇയ്യാൾ പറയുന്നതു ശരിയായിരിക്കണം. (പ്രശ്നക്കാ
രനോടു) നിങ്ങൾ പറയിൻ കണികളേ, കേൾക്കട്ടെ. അവൾ പറയുന്നതു
വകവെക്കേണ്ട.

കണി: ഇവൾക്കു ഒരു വേദക്കാരൻ കൂടീട്ടുണ്ടു. അവന്റെ താമസം ഇവി
ടന്നു ആറുനാഴിക തെക്കാകുന്നു. (പിന്നെയും കവിടി അങ്ങോട്ടും ഇങ്ങോട്ടും
നീക്കിയും നിരക്കിയും കൊണ്ടു) ആ വേദക്കാരൻ ഇവളുടെ സംബന്ധിയണ്;
—ഇവളുടെ ജ്യേഷ്ഠനാണ്.

ഇതു കേട്ടപ്പോഴെക്കു മാതയുടെ വിശ്വാസം സ്ഥിരമായി. "കണ്ടോ മകളേ!
നിന്റെ ഏട്ടൻ വേദത്തിൽ കൂടിയതും മരിച്ചതും ആരും അറികയില്ലല്ലോ.
ഈയാൾ ജ്യോതിഷത്തിന്റെ ബലം കൊണ്ടു അറിഞ്ഞു പറഞ്ഞതു കേട്ടില്ലേ"?
എന്നു മാണിക്കത്തോട്ടു പറഞ്ഞു കണിശനോടു എന്താകുന്നു ഇനി ചെയ്യേണ്ട
തെന്നു ചോടിച്ചു.

കണി: ഒരു പെരുവണ്ണാനെ വിളിപ്പിച്ചു പ്രേതത്തെ ദേഹത്തിൽനിന്നു
ഒരു പ്രതിമയിലേക്കാവാഹിച്ചൊഴിച്ച ശേഷം അരയിൽ ഒരു ഉറുക്കു എഴുതി
കെട്ടിയാൽ മതി.

മാണി; എനിക്കു ഉറുക്കും വേണ്ട, മുറുക്കും വേണ്ട; എനിക്കു വല്ലതും എഴുതി
കെട്ടേണമെങ്കിൽ ഞാൻ തന്നെ തക്കതായ ആളെ നോക്കിക്കൊള്ളും.

മാത: അതാരാകുന്നു, പാതിരിസ്സായ്വോ? (കണിശനോടു) അവൾക്കു കൂടിയ
വൻ അല്ലെ ആ പറയുന്നതു? നിങ്ങൾ അതൊന്നും ഗണ്യമാക്കേണ്ട. ഒരു
ഉറുക്കു എഴുതിച്ചു കൊടുത്തയക്കേണം.

മാണി: ഈ കണിശൻ ഇത്ര സമൎത്ഥനാകുന്നുവെങ്കിൽ ആ വേദക്കാരൻ
ഈ ചിരുതക്കെന്താകം എന്നു പറയട്ടെ.

മാത: അതു നോക്കിക്കാനല്ല ഞാൻ ഈയാളെ വിളിപ്പിച്ചതു.

എന്നു പറഞ്ഞു കുറെ അരിയും പണവും കറിസ്സാമാനങ്ങളും ഉറുക്കിനുള്ള പ
ണവും കൊടുത്തു കണിശനെ പറഞ്ഞയച്ചു. അവൻ പോയപ്പോൾ തന്നെ മാണി
ക്കം കണിശനെ വിളിച്ചുകൊണ്ടുവന്ന ചെറുക്കനെ വരുത്തി അവനോടു "ആ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/37&oldid=195756" എന്ന താളിൽനിന്ന് ശേഖരിച്ചത്