ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

തിനു മുമ്പെ വേദപുസ്തകം പഠിപ്പിക്കുന്നതു ക്രമമാകയാലും പുത്രദുഃഖത്താൽ അ
വൾ രോഗിണിയായ്ത്തീൎന്നു ആയുസ്സു വേഗം ചുരുങ്ങിവരുന്നെന്നു കാണ്കയാലും,
അവളെ പ്രത്യേകിച്ചു പഠിപ്പിപ്പാനായി സായ്വ് ഒരു ഉപദേശിയെ നിയോ
ഗിച്ചു. അദ്ദേഹം പ്രതിദിനം കാലത്തും സന്ധ്യെക്കും അവളുടെ വീട്ടിൽ ചെ
ന്നു അവളെ പഠിപ്പിക്കും.

വിദ്യയും വിവേകവും ഉള്ളവരെ പഠിപ്പിച്ചു സത്യബോധം വരുത്തുന്നതി
നെക്കാൾ ശുദ്ധമേ അജ്ഞാനികളായവരെ പഠിപ്പിക്കുന്നതു അത്യന്തം പ്രയാസ
സമെന്നു ഈ ഉപദേശി വേഗത്തിലറിഞ്ഞു. അതിൽ തന്നെയും ഒരു പ്രത്യേക
വ്യത്യാസം കണ്ടു. വിദ്യയില്ലാത്തവർ തന്നെ ജാതിയിലിരിക്കുമ്പോൾ നികൃഷ്ട
ജീവനത്തിൽ കാലം കഴിച്ചവരായിരുന്നാൽ അവരെ ക്രിസ്തമാൎഗ്ഗോപദേശം
ഗ്രഹിപ്പിച്ചു എളുപ്പത്തിൽ മനം തിരിയിക്കാമെന്നും ജാതിധൎമ്മം അനുസരിച്ചു
തങ്ങളുടെ അറിവും വിശ്വാസവും പ്രമാണമാക്കി, മതധൎമ്മങ്ങൾ നിവൃത്തിച്ചിട്ടു
ള്ളവരെ ക്രിസ്തമതത്തിന്റെ തത്വം ഗ്രഹിപ്പിക്കുന്നതു അത്യന്തം പ്രയാസമാ
യൊരു കാൎയ്യമാണെന്നും തന്നെ. താൻ പാപിനിയാണെന്നു ഈ സ്ത്രീ ഒരിക്കലും
സമ്മതിച്ചില്ല. അവൾക്കു അങ്ങിനെ വിശ്വാസമില്ലയായിരുന്നു. ഞാൻ
പണ്ടും പാപം ചെയ്തിട്ടില്ല. ഇപ്പോൾ ചെയ്യാറുമില്ല. എന്റെ ഭൎത്താവുള്ള
കാലത്തിൽ ഞാൻ സാക്ഷാൽ പതിവ്രതയായിരുന്നു. ഭത്താവു മരിച്ചതിൽ
പിന്നെ ഞങ്ങളുടെ കുലധൎമ്മപ്രകാരം വീണ്ടു ഒരുത്തന്റെ ഭാൎയ്യയായിരിക്കാ
മെങ്കിലും ഞാൻ അതു ചെയ്തിട്ടില്ല. വിധവമാൎക്കു കല്പിച്ചിട്ടുള്ള എല്ലാ വ്രതങ്ങളും
അനുഷ്ഠിച്ചിരിക്കുന്നു. ഞാൻ കുട്ടിട്ടില്ല, കളവു പറഞ്ഞിട്ടുമില്ല. ആരാന്റെ
വസ്തു മോഹിച്ചതേ ഇല്ല. ജന്മനാ ഞാൻ പാപിനിയാകുന്നെന്നു നിങ്ങൾ പറയു
ന്നെങ്കിൽ അതു എന്റെ കുറവല്ല, ദൈവം എന്നെ അങ്ങിനെ സൃഷ്ടിച്ചിരിക്ക
യാൽ അതിന്നു ദൈവം ഉത്തരവാദിയാകുന്നു. ഞാൻ ചെയ്യാത്ത പാപത്തിന്നു
ദൈവം എന്നെ ശിക്ഷിച്ചാൽ അതു നീതിയെന്നു വരുമോ?" എന്നെല്ലാമായിരുന്നു
അവൾ നിത്യം പറഞ്ഞതു.

"എന്നാൽ നിങ്ങൾ ക്രിസ്ത്യാനിയായി തീരുന്നതെന്തിനാണ്?"

"അതു എന്റെ മകൾ പറഞ്ഞതു കൊണ്ടു തന്നെ. ഞാൻ ചെയ്ത സത്യം
ലംഘിപ്പാൻ പാടില്ല. അതു ചെയ്താൽ പാപമാകും. എല്ലാ പുഴകളും ഒരു
കടലിൽ ചേരുന്നതുപോലെ ഞാൻ ഇവിടെ ആയിരുന്നാലും മറെറാരു ജാതി
യിൽ കൂടിയാലും ഒടുവിൽ മോക്ഷത്തിൽ തന്നെ പോകും നിശ്ചയം. എവിടെ
ആയിരുന്നാലും പാപം ചെയ്യരുതു; അത്ര തന്നെ."

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/43&oldid=195770" എന്ന താളിൽനിന്ന് ശേഖരിച്ചത്