ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

"പാപം എന്താണ്? ഇന്നതു പാപം, ഇന്നതു പാവമല്ല എന്നു എങ്ങിനെ
യാണ് നിങ്ങളറിയുന്നതു?"

"അതു കാരണവന്മാർ വിധിച്ചിട്ടുണ്ടു. അതു പോലെ നടക്കു തന്നെ."

"ജാതി ഉപേക്ഷിക്കുന്നതു കാരണവന്മാരുടെ വിധിപ്രകാരം പാപമല്ല
യോ? നിങ്ങൾ ഇപ്പോൾ ജാതി വിട്ടുകളയുന്നതു പാപമാകുമല്ലൊ?"

"അതിനു ഒരു നിവൃത്തിയില്ലാതെ പോയല്ലൊ? എന്റെ മകനും മകളും
ഇതിൽ ചേൎന്നു മരിച്ചില്ലേ? എനിക്കും ഇതാകുന്നു വിധി. ഈശ്വരകല്പിതം
തടുക്കുവാൻ ആൎക്കു കഴിയും?"

"ഈ വിധിപ്രകാരം നിങ്ങൾ മോക്ഷത്തിൽ പോകുമോ? നരകത്തിൽ
പോകുമോ?"

"അതു ഞാൻ നോക്കേണ്ടുന്ന കാൎയ്യമല്ല. വിധിച്ചതു ഈശ്വരനാകുന്നു. അതു
കൊണ്ടു അതു ഈശ്വരന്റെ കാൎയ്യം."

ഇതു പറഞ്ഞു തീൎന്നപ്പാൾ തന്നെ ചിരുത പുറത്തുനിന്നു ഏതാണ്ടു വിളിച്ചു
പറഞ്ഞുംകൊണ്ടു ഓടി അകത്തേക്കു വരുംവഴി വാതിൽപടി തടഞ്ഞു കവിണ്ണു
വീണു. ഉടനെ തള്ള എഴുന്നീറ്റു നോക്കിനടക്കാഞ്ഞിട്ടല്ലെ എന്നു പറഞ്ഞു
അവളെ എഴുന്നീല്പിച്ചു ഏറിയ ശാസനയും കഴിച്ചു. അതു കഴിഞ്ഞപ്പോൾ
ഉപദേശി പിന്നെയും പറഞ്ഞു തുടങ്ങി.

"അമ്മേ! അവൾ നോക്കി നടന്നാൽ വീഴുകയില്ലായിരുന്നുവോ?"

"ഒരിക്കലും വീഴുകയില്ലായിരുന്നു. നിങ്ങൾ കണ്ടില്ലെ? ആ പടി തടഞ്ഞി
ട്ടല്ലേ വീണതു?"

"അതു ശരി തന്നെ. എന്നാലും അവൾ വീഴേണം എന്നതു വിധി ആയി
രുന്നതുകൊണ്ടല്ലേയോ അവൾ നോക്കി നടക്കാഞ്ഞതും ഓടി വീണതും? പിന്നെ
തടുത്തു കൂടാത്തവിധിനിമിത്തം സംഭവിച്ച ഒരു കാൎയ്യത്തിന്നു നിങ്ങൾ അവളെ
ശകാരിച്ചിട്ടെന്തു ഫലം?"

"ഓ അങ്ങിനെ പറവാൻ പാടില്ല. അവൾ സൂക്ഷിച്ചിരുന്നെങ്കിൽ വീഴു
കയില്ലായിരുന്നു. അങ്ങിനെ നിങ്ങൾ പറയാൻ തുടങ്ങിയാൽ സ്വൎഗ്ഗവും നര
കവും എന്തിനാകുന്നു? മനുഷ്യൻ വിധികൊണ്ടാകുന്നു പാപവും ചെയ്യുന്നതു
എന്നു വരുമല്ലൊ. വിധിയാൽ ചെയ്തുപോയ പാപത്തിനു പിന്നെ ഈശ്വ
രൻ എങ്ങിനെയാകുന്നു മനുഷ്യനെ നരകത്തിലിടുക?"

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/44&oldid=195773" എന്ന താളിൽനിന്ന് ശേഖരിച്ചത്