ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

ങ്ങളും ദൈവത്തിന്റെ മുമ്പാകെ ക്ഷമിക്കപ്പെടാതിരിക്കുന്നുണ്ടു. ഇതു മാത്രമല്ല;
നാം ക്രിയകൊണ്ടു മാത്രം പാപം ചെയ്യുന്നെന്നു വിചാരിക്കേണ്ട. മനസ്സു
കൊണ്ടും പലപ്പോഴും പലവിധമായും പാപം ചെയ്തുപോകുന്നുണ്ടു.

പരമാൎത്ഥിനിയായ ആ സ്ത്രി ഈ വാക്കുകളിലടങ്ങിയ സത്യം സമ്മതിച്ചു.
ഇങ്ങിനെ ഓരോ ദിവസവും ഓരോ വിധസംഭാഷണങ്ങൾ നടന്നതിനാൽ
ക്രമേണ അവളുടെ കണ്ണു തുറന്നു. താൻ പാപിനിയാണെന്നുള്ള ഒരു ബോധം
വന്നു. ആദ്യ മാതാപിതാക്കന്മാർ അനുസരണക്കേടെന്ന പാപം ചെയ്തതും
അവരുടെ സന്തതികൾ അതിൻമൂലം പാപികളായി തീൎന്നതും ദൈവത്തിന്റെ
നീതിയും അതോടൊന്നിച്ചുള്ള കരുണയും സ്നേഹവും, ദൈവം സ്വപുത്രൻ
മൂലം മനുഷ്യൎക്കു രക്ഷാമാൎഗ്ഗമുണ്ടാക്കിയതും ഒക്കയും നല്ലവണ്ണം ഗ്രഹിച്ചറിഞ്ഞ
ശേഷം മുമ്പു പാപമില്ലെന്നു പറഞ്ഞവൾ പിന്നെ "അയ്യോ, ഞാൻ പാപിനി
മഹാപാപിനിയായ ഞാൻ എങ്ങിനെ രക്ഷപ്പെടും? എന്നെപ്പോലെ ഒരു പാപി
നിയില്ല" എന്നു പറഞ്ഞു ദുഃഖിക്കയായി. ആ ദുഃഖത്തിൻ ഫലമായി അവൾ
ദൈവസ്നേഹവും പാപമോചനത്തിൻ അനുഗ്രഹവും അനുഭവിച്ചു. സ്നാന
സമയത്തു "ഇനി ഞാൻ ചത്താലും ജീവിക്കും" എന്നു പറഞ്ഞു "ജീവി" എന്ന
പേർ താൻ തന്നെ തെരിഞ്ഞുടുത്തു. കുട്ടിക്കു സായ്വ് "സുകുമാരി" എന്നും
പേർ വിളിച്ചു. മകൾ മരിച്ച അഞ്ചാം മാസമായിരുന്നു ജീവിക്കും പൈത
ലിന്നും സ്നാനം ലഭിച്ചതു. സാധാരണയായി അത്ര വേഗത്തിൽ ഈ ക്രിയ
ചെയ്യാറുണ്ടായിരുന്നില്ലെങ്കിലും അവളുടെ രോഗം നിമിത്തം ഇതു വേണ്ടി
വന്നു. അല്പം ചില ദിവസങ്ങൾക്കുള്ളിൽ അവൾ രോഗിണിയായി കിടപ്പി
ലായി. തന്റെ ഉറ്റ സ്നേഹിതകളായ ജ്ഞാനാഭരണത്തിന്നും അമ്മെക്കും
തങ്ങളുടെ ഉപജീവനത്തിന്നുള്ള ജോലി നിമിത്തം പകൽ അവളെ ശുശ്രൂഷി
ക്കുന്നതു വലിയ പ്രയാസമായി തീൎന്നു.

അന്നു പൎണ്ണശ്ശേരിയിൽ അറുപതിൽ ചില്വാനം വയസ്സുള്ള ഒരു കിഴവനു
ണ്ടായിരുന്നു. അവനും ചില വൎഷങ്ങൾക്കു മുമ്പെ ക്രിസ്ത്യാനിയായി തീൎന്നവ
നായിരുന്നു. ദേഹത്തിനു നല്ല ആരോഗ്യവും ബലവും ഇല്ലയായിരുന്നെ
ങ്കിലും പ്രവൃത്തി ചെയ്തേ ഭക്ഷണം കഴിക്കൂ എന്ന വാശി നിമിത്തം പട്ടാളം
വകയായി നഗരശുചീകരണത്തിന്നായി നിശ്ചയിക്കപ്പെട്ട വേലക്കാരുടെ
കൂട്ടത്തിൽ താനും ചേൎന്നു ചെത്തുവഴി അടിച്ചു വെടിപ്പാക്കുന്ന പ്രവൃത്തി ചെയ്തു
വരികയായിരുന്നു. ഈ പ്രവൃത്തിക്കു കാലത്തും വൈകുന്നേരവും പോയാൽ
മതി. ജാതിയിലിരിക്കുമ്പോൾ കല്ല്യാണം കഴിച്ചിരുന്നു എങ്കിലും മക്കൾ ജനി
ച്ചിട്ടില്ല. ഭാൎയ്യ മരിച്ചതിൽ പിന്നെ വിവാഹവും ചെയ്തിട്ടില്ല. ഇപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/46&oldid=195777" എന്ന താളിൽനിന്ന് ശേഖരിച്ചത്