ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

മായി ആ രാജ്യത്തു ചെന്നു വശായി പിന്നെ ഇങ്ങോട്ടു മാറ്റമായിവന്നവരും
ആയിരുന്നു. തേജോപാലൻ പണ്ടു ദിനകരൻ കണ്ണൂരിലായിരുന്ന കാലത്തു
അവന്റെ വണ്ടിക്കാരനായിരുന്നു. ഇദ്ദേഹം ബെൽഗാമിൽനിന്നു വീണ്ടും വ
ന്നപ്പോൾ തന്റെ പഴയ വണ്ടിക്കാരൻ ക്രിസ്ത്യാനി ആയിത്തീൎന്നിട്ടു ആറു വൎഷ
മായി എന്നു കേട്ടു സന്തോഷിച്ചു. പ്രവൃത്തിക്കു ശക്തി ഇല്ലാതെ ആയിപ്പോയി
എന്നു കണ്ടിട്ടു തന്റെ ജനസ്വാധീനംകൊണ്ടു ആക്കിക്കൊടുത്ത പണിയായി
രുന്നു ഈ സമയം കിഴവൻ എടുത്തുവന്നതു. അവന്നു യാതൊരു വേല ചെയ്യു
ന്നതിന്നും ലജ ഉണ്ടായിട്ടില്ല. ശക്തിക്കു തക്കവണ്ണം എന്തെങ്കിലും ഒരു പ്രവൃ
ത്തി ചെയ്തു അദ്ധ്വാനിച്ചു അഹോവൃത്തിക്കുള്ളതു സമ്പാദിക്കുന്നതു ബഹുമാനവും
ഇരപ്പാളിയായി അന്യരെ ഭാരപ്പെടുത്തുന്നതു മഹാ അപമാനവും ആയി വിചാ
രിച്ചതിനാൽ ഈ എളിയ പ്രവൃത്തി താൻ സന്തോഷത്തോടെ ചെയ്തു, കിട്ടിയ
ശമ്പളംകൊണ്ടു സന്തുഷ്ടിയോടെ അഹോവൃത്തി കഴിച്ചുപോന്നു. കരുണയും
കൂടക്കൂടെ വല്ലതും ദാനമായിക്കൊടുക്കയും ചെയ്യും. ഇപ്പോൾ വൃദ്ധനു ഒരു
കുട്ടിയെയും കൂടെ രക്ഷിപ്പാനുണ്ടെന്നു ദിനകരൻ കേട്ടപ്പോൾ കിഴവനെ വിളി
പ്പിച്ചു, ഈ വാൎദ്ധക്യകാലത്തിൽ തന്നെത്തന്നെ രക്ഷിപ്പാൻ പ്രയാസമായിരി
ക്കേ ഒരു ഭാരവും കൂടെ വഹിച്ചു നടക്കുന്ന കാരണമെന്തെന്നു ചോദിച്ചു.

"അതു ആരുമില്ലാത്ത ഒരു പെൺകുട്ടി ആകുന്നു എന്റെ അച്ഛനമ്മമാരെയും
മറ്റും ഠിപ്പുസുല്ത്താൻ കൊന്നുകളഞ്ഞതു മുതൽ ഞാൻ ഇങ്ങിനെ വളൎന്ന ഒരുവനാ
കയാൽ അവളെ വളൎത്തേണ്ടതു എന്റെ ഒരു കടമായി ഞാൻ വിചാരിക്കുന്നു.

"തനിക്കു അസാരം ഭ്രാന്തുണ്ടോ? ഈ കാലം സ്വന്തമക്കളെക്കൊണ്ടു തന്നെ
ഉതകാത്ത കാലമാകുന്നു. ഇപ്പോഴുണ്ടോ ആരാന്റെ മക്കളെക്കൊണ്ടു ഉതകുക?
ആരാന്റേതു ആറാണ്ടു കഴിഞ്ഞാലും ആരാന്റേതു തന്നെ എന്നു കേട്ടിട്ടി
ല്ലയോ?

എനിക്കു ചില പഴഞ്ചൊല്ലുകളിൽ എല്ലായ്പോഴും ഒരു പോലെ വിശാ
സമില്ല. 'നിന്റെ അപ്പത്തെ വെള്ളങ്ങളുടെ മീതെ എറിഞ്ഞുകളുക' എന്നും
ഒരു വചനം ഉണ്ടല്ലൊ. അവൾ എന്നെ വിട്ടു പിരിയാഞ്ഞതുകൊണ്ടു പക്ഷേ
ഇതു ദൈവകല്പിതമാകുന്നു എന്നു ഞാൻ വിശ്വസിച്ചു അവളെ ചേൎത്തിരിക്കയാ
കുന്നു; അവളെക്കൊണ്ടു എനിക്കു വല്ല പ്രയോജനമുണ്ടാകേണം എന്നു ആഗ്രഹി
ച്ചിട്ടല്ല."

"തന്റെ വിശ്വാസത്തിന്നു ഇളക്കം വരുത്തുവാൻ ഞാൻ ശ്രമിക്കുന്നില്ല.
തന്റെ ഇഷ്ടം പോലെ ചെയ്യാം. എങ്കിലും എനിക്കു ഈ കാൎയ്യത്തിൽ വളരെ


3✱

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/49&oldid=195784" എന്ന താളിൽനിന്ന് ശേഖരിച്ചത്