ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

സത്യ: "എന്റെ അമ്മ എനിക്കു ചെറിയന്നേ പഠിപ്പിച്ചു തന്നു. ഞാൻ
തലശ്ശേരിയിലിരിക്കുമ്പോൾ ഞായറാഴ്ചശാലയിൽ വെച്ചും പഠിപ്പിച്ചു. എങ്കിലും
ഇപ്പോൾ ഞാൻ തനിയെ തന്നെ പ്രാൎത്ഥിക്കും. നിണക്കും തനിയെ തന്നെ
പ്രാൎത്ഥിക്കാം."

സുകു: "അതെങ്ങനെയാകുന്നു? എനിക്കുറിഞ്ഞുകൂടാ."

സത്യ: "നീ ഈ ചിത്രം നിണക്കു വേണമെന്നു വിചാരിച്ചപ്പോൾ എന്താ
കുന്നു ചെയ്തതു?"

സുകു: "ഞാൻ നിന്നോടു അതെനിക്കു തരുമോ എന്നു ചോദിച്ചു."

സത്യ: "ശരി, നിണക്കു വിശക്കുമ്പോൾ നീ എന്തു ചെയ്യും?"

സുകു: "ഞാൻ ചോറുണ്ണും, അല്ലെങ്കിൽ കഞ്ഞി കുടിക്കും."

സത്യ: "അതു ശരി തന്നെ. എന്നാൽ ചോറു നിണക്കു എവിടെനിന്നു
കിട്ടും?"

സുകു: അതു ഞാൻ മുത്തച്ഛനോട്ട ചോദിച്ചു വാങ്ങും."

സത്യ: "ഇതു തന്നെയാകുന്നു പ്രാൎതഥനയുടെ മാതിരിയും; നിണക്കു ഞങ്ങ
ളുടെ കൈക്കൽ നിന്നാവശ്യമുള്ളതു ഞങ്ങളോടു ചോദിക്കും പോലെ ദൈവ
ത്തിന്റെ പക്കൽ നിന്നാവശ്യമായതു ദൈവത്തോടും ചോദിച്ചാൽ മതി അവൻ
തരും."

സുകു: "ഓ അങ്ങിനെയാകുന്നെങ്കിൽ എനിക്കു ആരും പഠിപ്പിച്ചുതരേണ്ട.
ഞാൻ ഈ കുട്ടിയെപ്പോലെ കൈകെട്ടി കണ്ണു മൂടി മുട്ടുകുത്തി എനിക്കു വേണ്ടതു
ദൈവത്തോടു ചോദിച്ചുകൊള്ളും."

സത്യ: "നിണക്കു വേണ്ടുന്നതെല്ലാം അവനോടു ചോദിച്ചാൽ മാത്രം പോ
രാ. ദൈവം നിണക്കു തരുന്നതിന്നൊക്കെ അവനോടു നന്ദി പറകയും വേണം.
അതു പക്ഷേ നിന്നെ ആരെങ്കിലും പഠിപ്പിക്ക തന്നെ വേണം."

സുകു: "എന്താകുന്നു നന്ദിപറക എന്നുവെച്ചാൽ?"

സത്യ: "എനിക്കു ആരെങ്കിലും വല്ലതും തന്നാൽ ഞാൻ സലാം എന്നു പ
റയും. അതു തന്നതിനു വളരെ ഉപകാരം എന്നൎത്ഥമാകുന്നു. നന്ദിയെ സൂ
ചിപ്പിക്കാൻ മലയാളഭാഷയിൽ പ്രത്യേകമായി ഒരു വാക്കില്ലെന്നും അതുകൊണ്ടു
മലയാളികളുടെ ഇടയിൽ നന്ദിപറയുന്ന സമ്പ്രദായം ഇല്ലെന്നുള്ളതിന്നു അതു
ഒരു തെളിവാകുന്നു എന്നും എന്റെ ഗുരുക്കൾ പറഞ്ഞിരിക്കുന്നു."

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/54&oldid=195797" എന്ന താളിൽനിന്ന് ശേഖരിച്ചത്