ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

സുകു: "ആൎക്കാകുന്നു കത്തെഴുതുന്നതു?"

ജ്ഞാനാ: "അവിടെ ഒരു സായ്വിന്റെ മദാമ്മെക്കു പ്രായമുള്ള ഒരു ആയ
വേണം പോൽ. എന്റെ അമ്മയെ അയപ്പാൻ സായ്വ് നിശ്ചയിച്ചിരിക്കുന്നു.
അമ്മെക്കു നല്ല ശക്തിയില്ലെങ്കിലും നന്ന വയസ്സായെങ്കിലും പോകുവാൻ മനസ്സു
ണ്ടു. അമ്മ നാളെ തന്നെ പുറപ്പെടും ആ വിവരത്തിന്നു കത്തെഴുതുകയാകുന്നു."

സുകു: "അയ്യോ! മുത്താച്ചി പോകുന്നുവോ. എനിക്കു അതു പെരുത്തു വ്യ
സനം തന്നെ. ഇനി എപ്പോൾ വരും."

ജ്ഞാനാ: "എപ്പോൾ വരുമെന്നു ഇപ്പോൾ പറഞ്ഞുകൂടാ. അവിടെ പോ
യി പ്രവൃത്തി എടുത്തു നോക്കിയ ശേഷം പറ്റുന്നെങ്കിൽ അവിടെ തന്നെ ഇ
രിക്കും. കല്പന കിട്ടുമ്പോൾ മാത്രമേ വരാൻ കൂടുകയുള്ളു. എല്ലാം ദൈവേഷ്ടം
പോലെ ഇരിക്കും."

സുകു: "പണി മുത്താച്ചിക്കു പറ്റാതെ പോകട്ടേ എന്നാൽ വേഗം ഇങ്ങോട്ടു
തന്നെ പോരാമല്ലോ."

ജ്ഞാനാ: "അങ്ങിനെ മനസ്സില്ലെങ്കിൽ ഇപ്പോൾ പോകേണ്ടുന്ന ആവശ്യ
മില്ലല്ലോ. മുത്താച്ചിക്കു നെയ്ത്തുമുറിയിലെ പണി ശരീരത്തിന്നു അശേഷം പി
ടിക്കുന്നില്ല. അതുകൊണ്ടാകുന്നു പോകുന്നതു. പണി എടുക്കാതിരുന്നാൽ തി
ന്മാനും കിട്ടുകയില്ലല്ലോ."

സുകു: "നിങ്ങൾക്കും സത്യദാസന്നും പണം കിട്ടുന്നില്ലേ? അതു പോരേ?"

ജ്ഞാനാ: "നീഒന്നും അറിയുല്ല കുട്ടീ. എനിക്കു ശരിരത്തിനു വലിയൊരു
സുഖക്കേടുണ്ടു. അതുകൊണ്ടു എനിക്കായി തന്നെ വളരെ പണം ചെലവുണ്ടു."

അന്നു വൈകുന്നേരം ആറു ആറര മണിക്കു തേജോപാലൻ വരുമ്പോൾ കു
ളിച്ചു മുടി പിന്നോക്കം ചിക്കി ഇട്ടു വെടിപ്പുള്ള വസ്ത്രം ധരിച്ച ഒരു കുട്ടി വാതുക്കൽ
നില്ക്കുന്നതും അകത്തു വിളക്കു കത്തുന്നതും കണ്ടു. അടുത്തുവന്നപ്പോൾ കുട്ടി
കിഴവനെ ചാടി കെട്ടിപ്പിടിച്ചു. അപ്പോൾ കിഴവൻ "മകളേ! കുമാരീ! ഇതു
നീയാകുന്നുവോ? ൨ിളക്കു നീ തന്നെയോ കത്തിച്ചതു?" എന്നു ചോദിച്ചു. അ
വൾ "അതേ" എന്നു പറയുമ്പോഴെക്കു കിഴവൻ അകത്തു കടന്നു ഉടനെ ആ
ശ്ചൎയ്യത്താൽ സ്തംഭിച്ചു നിന്നുപോയി. ചുവരിന്മേലും മേൽപ്പരയിലുമുണ്ടായിരു
ന്ന മാറാലയും ചുക്കിലിവലയും ഒക്കെ അടിച്ചുവെടിപ്പാക്കിയതും സത്യദാസൻ
അവൾക്കു കൊടുത്തിരുന്ന ചിത്രം ചുവരിന്മേൽ തൂക്കിയതും കണ്ടു. മരസാമാന
ങ്ങൾ ഒരു പഴയ മേശയും ഒരു കസേലയും രണ്ടു മുക്കാലിയും ഒരു പെട്ടിയും

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/62&oldid=195814" എന്ന താളിൽനിന്ന് ശേഖരിച്ചത്