ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

ഒരു പഴയ കുട്ടിലും ആയിരുന്നു. പെട്ടിയൊഴികെ മറെറല്ലാം കഴുകി ശുദ്ധി
വരുത്തി ക്രമപ്പെടുത്തി വെച്ചിരുന്നു. പെട്ടി പൂട്ടിയിരുന്നതിനാൽ അതു
തുണി നനച്ചു നല്ലവണ്ണം തുടപ്പാനേ കഴിഞ്ഞിരുന്നുള്ളു. മേശ മുറിയുടെ നടു
വിലിട്ടു അതിന്മേൽ ഓട്ടുവിളക്കു വെടിപ്പിൽ തേച്ചു മിന്നിച്ചു എണ്ണ പകൎന്നു പു
തിയ നൂൽതിരിയുമിട്ടു കത്തിച്ചുവെച്ചിരുന്നു. രണ്ടു മൂന്നു പായുണ്ടായിരുന്നതു
കട്ടിലിന്മേൽ വിരിച്ചു അതിന്മേൽ പഴയ കിടക്കയുമിട്ടു തലയിണയും വെച്ചു
മീതെ ഒരു വിരിപ്പു വിരിച്ചു അഭംഗി കാണാതിരിപ്പാൻ എല്ലാറ്റിന്മീതെ ഒരു
കരിമ്പടവും വിരിച്ചുവെച്ചിരുന്നു. മുറിയുടെ മുക്കിൽ ചുവരിന്മേലുണ്ടായിരുന്ന
മൂലപ്പലക ചുരണ്ടി വെടിപ്പാക്കി അവളുടെ പുസ്തകങ്ങൾ അതിന്മേൽ ഒതുക്കി
വെച്ചിരുന്നു. കിഴവൻ അതെല്ലാം നോക്കി സന്തോഷിച്ചു അടുക്കളയിൽ കട
ന്നപ്പോൾ ചട്ടി കലം, ചെമ്പു ഇവയൊക്ക അട്ടി അട്ടിയായി രണ്ടു ഉറിമേൽ തൂക്കി
വെച്ചതു കണ്ടു. അരി മസാല മുതലായതു സൂക്ഷിക്കുന്ന പിഞ്ഞപ്പെട്ടി ഒരു
മൂലെക്കു ക്രമപ്പെടുത്തിവെച്ചു അതിന്നു സമീപം ഒരു പലകമേൽ മൂന്നു നാലു
കുപ്പി അടക്കി വെച്ചിരുന്നു. കിഴവന്നു ഒന്നും പറവാൻ കഴിഞ്ഞില്ല. വള
രെ നേരം കഴിഞ്ഞപ്പോൾ സന്തോഷത്തിന്റെ കണ്ണുനീരോടെ "മകളേ! നീ ഇ
ത്രവേശം ഈ കിഴവന്നു. ഒരു സഹായമായിത്തീരുമെന്നു ഞാൻ വിചാരിച്ചിരു
ന്നില്ല" എന്നു മാത്രം പറഞ്ഞു

സുകു: "മുത്തച്ഛാ! ഇതെല്ലാം ഞാൻ ചെയ്തതല്ല. ഞാൻ ഇതു ചെയ്വാൻ
വിചാരിച്ചതേ ഉള്ളു. ചില ചെറിയ പണികൾ മാത്രമേ എനിക്കു ചെയ്വാൻ
കഴിഞ്ഞുള്ളു. മറെറാക്കയും അങ്ങേയിലെ അമ്മയാകുന്നു ചെയ്തതു എനിക്കു ഇ
തിന്നു മനസ്സുണ്ടെന്നു കണ്ടിട്ടു അവർ വന്നു സഹായിച്ചു."

തേജോ: “ആകട്ടേ. ഇതു ചെയ്വാൻ മനസ്സുവെച്ചതു നീയാണല്ലോ. അ
തു തന്നെ എനിക്കു മഹാസന്തോഷമാകുന്നു."

സുകു: "മുത്തച്ഛാ! സത്യദാസന്റെ മുറിയിൽ മേശമേൽ ഒരു നല്ല തുണി
ഇട്ടിട്ടുണ്ടു. ആ മാതിരിയൊന്നു ഈ മേശമേലും വാങ്ങി ഇടേണം."

ഇതു പറയുമ്പോൾ തന്നെ സത്യദാസനും വന്നു കയറി.

തേജോ: "മകളേ! അതു അവർ വാങ്ങിയതല്ല. അവന്റെ അമ്മ ആ മാ
തിരി ഒരിക്കലും വില കൊടുത്തു വാങ്ങുകയില്ല. ഒരു മദാമ്മ അതു അവൎക്കു
സമ്മാനം കൊടുത്തതാകുന്നു."

സത്യ: "അതേ അതു അമ്മ വാങ്ങിയതല്ല; അമ്മ ഒരു കറപ്പു തുണി ഒരി
ക്കൽ ഇട്ടിരുന്നു. പട്ടാളത്തിലെ ഒരു സായ്വിന്റെ മതാമ്മെക്കു അമ്മ കുറെ


4

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/63&oldid=195817" എന്ന താളിൽനിന്ന് ശേഖരിച്ചത്