ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

എന്റെ നിമിത്തം മുടക്കിക്കുളയുന്നതു യോഗ്യമല്ലല്ലോ. അതുകൊണ്ടു നല്ല
വണ്ണം പഠിച്ചു എല്ലാവരോടും അനുസരണത്തിലും അച്ചടക്കത്തിലും ഇരി
ക്കേണം. ഒന്നാമതു ദൈവത്തെ ഭയപ്പെട്ടു ജീവിക്കേണം. എന്നാൽ സക
ലവും അതിന്റെ പിന്നാലെ വന്നു കൊള്ളും. എന്നെ ആരാനും പരിഹസി
ച്ചാൽ നീ വ്യസനപ്പെടേണ്ടാ. നീ ആരെയും പരിഹസിക്കാതിരുന്നാൽ മതി.
ദൈവമില്ലാത്തവരോട്ടു സംസൎഗ്ഗം ചെയ്യരുതു" എന്നു പറഞ്ഞു കണ്ണിർ വാൎത്തു
കൊണ്ടു അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. സുകുമാരി ഉറക്കെ കരഞ്ഞു.
ഒടുവിൽ ജ്ഞാനാഭരണം വന്നു അവളെ ഒരു വണ്ടിയിൽ കയറ്റി ഇരുവരും
കൂടെ ചിറക്കല്ലിലേക്കു പോയി പോകുംവഴി ജ്ഞാനാഭരണം അവളോടു പലബു
ദ്ധ്യുപദേശങ്ങളും കഴിച്ചു.

"നിന്നെ സായ്വും മദാമ്മയും പലപ്രാവശ്യവും ശാസിക്കയും ശിക്ഷിക്കയും
ചെയ്യും. ഗുരുക്കന്മാരും ആശാത്തികളും അങ്ങിനെ തന്നെ ചെയ്യും. എങ്കിലും
എല്ലാം ക്ഷമയോടെ നിന്റെ നന്മക്കെന്നു വെച്ചു സഹിക്കേണം. നിന്റെ
അഭിപ്രായത്തെക്കാൾ നിന്നിലും പ്രായമേറിയവരുടെ അഭിപ്രായം ശരിയായ
തായിരിക്കും എന്നു കരുതി നിണക്കു ന്യായമായി തോന്നുന്നതു തന്നെ അവർ
അന്യായമെന്നു പറഞ്ഞാൽ നീ അതിന്നു കീഴ്പെട്ടിരിക്കേണം. ശാസനയും
ശിക്ഷയും അവർ കഴിക്കുന്നതു നിന്നെ സ്നേഹിക്കുന്നതുകൊണ്ടാകുന്നു എ
ന്നോൎക്കണം. ഞാനും അവിടെ പഠിക്കുമ്പോൾ വളരെ അനുഭവിച്ചിട്ടുണ്ടു.
ആ കാലത്തിൽ എനിക്കു അതു വളരെ കൈപ്പായി തോന്നിയിരുന്നെങ്കിലും
ഇപ്പോൾ അതിന്റെ മധുരഫലം ഞാൻ അനുഭവിക്കുന്നു. അന്നു അതിന്നു
കീഴ്പെട്ടിരുന്നില്ലെങ്കിൽ ഇന്നു ഈ കഷ്ടദാരിദ്ര്യങ്ങളുടെ മദ്ധ്യേയുള്ള മന
സ്സന്തോഷത്തിന്നും എന്റെ മകനെ ഈ സ്ഥിതിയിൽ കാണ്മാനും ഇടവരിക
യില്ലയായിരുന്നു. നമ്മുടെ സമുദായത്തിൽ നല്ല കട്ടികളും നല്ല സ്ത്രീകളും നല്ല
പുരുഷന്മാരും ഉണ്ടായി വരേണമെങ്കിൽ അതിന്നു ഇപ്പോൾ അടിസ്ഥാനമിടേ
ണ്ടതു ഈ ശാലയിലാകുന്നു. അതു തത്ക്കാലം നിണക്കു മനസ്സിലാകയില്ല. അതു
കൊണ്ടു ഞാൻ പറയുന്നതുമില്ല. ക്രമേണ നീ ഒക്കെയും ഗ്രഹിക്കും. പിന്നെ
ഒരു കാൎയ്യം. ചെറിയ കുട്ടികളെ നോക്കുവാൻ വലിയ കുട്ടികളെ ഏല്പിക്കാറുണ്ടു.
നിന്നെയും അങ്ങിനെ ഒരു കുട്ടിയുടെ വശം ഏല്പിക്കും. അവൾ നിന്നെ
എന്തു ചെയ്താലും ക്ഷമയോടെ സഹിക്കേണം. അല്ലെങ്കിൽ അധികംഉപദ്രവ
ത്തിനിടയാകും. ഈ വക ശാലകളിൽ ഇങ്ങിനെ ചില കഷ്ടങ്ങൾ അന്യായ
മായും അനുഭവിക്കാതിരിപ്പാൻ നിവൃത്തിയില്ല" എന്നും മറ്റും പറഞ്ഞുംകൊണ്ടു
അവർ ചിറക്കല്ലിലെത്തി. അവിടത്തെ മദാമ്മ തന്റെ പഴയശിഷ്യയെ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/67&oldid=195828" എന്ന താളിൽനിന്ന് ശേഖരിച്ചത്