ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

ചെറിയ കുട്ടികളെ ഓരോ വലിയ കുട്ടിക്കു ഏല്പിച്ചു. സുകുമാരിയുടെ നോട്ട
ക്കാരിക്കു വത്സല എന്നായിരുന്നു പേർ.

ഗ്രന്ഥവിസ്താരം ഭയപ്പെട്ടു, ഈ ശാലയിൽ സുകുമാരി പഠിച്ച കാലങ്ങളിലെ
ചരിത്രം വിവരമായി എഴുതുന്നില്ല. ദുശ്ശാഠ്യം അവളുടെ പ്രത്യേക കുറ്റമായി
രുന്നതിനാൽ അതു നിമിത്തം അവൾ പലപ്പോഴും ശിക്ഷ അനുഭവിക്കേണ്ടി
വന്നു. എങ്കിലും ഈ ദുൎഗ്ഗുണം തീരെ മാറ്റിയതു അവളുടെ നോട്ടക്കാരിയാ
യിരുന്നു. ഇവളുടെ പേർ വത്സല എന്നായിരുന്നെങ്കിലും വാത്സല്യം എന്ന ഗു
ണത്തിന്റെ ഗന്ധം പോലും അവളുടെ സമീപത്തെങ്ങും ഉണ്ടായിരുന്നില്ല.
ദിവസേന രാവിലെ മുടി ചിക്കിക്കെട്ടിക്കൊടുക്കുമ്പോൾ മുടിയുടെ ചിക്കും കുടു
ക്കും തീൎക്കുക എന്ന പേരും പറഞ്ഞു കുറെ മുടി എങ്ങിനെ എങ്കിലും പറിച്ചു നീ
ക്കും. അവൾ വേദന കൊണ്ടു കരഞ്ഞാൽ ശാഠ്യം പിടിച്ചു നിലവിളിക്കയാ
ണെന്നു പറഞ്ഞു തല്ലും കൊള്ളിക്കും. സുകുമാരിക്കു വയസ്സു ഒമ്പതു നടപ്പായിരു
ന്നുവെങ്കിലും മുടി ധാരാളമുണ്ടായിരുന്നു. അതുകൊണ്ടു കുളിപ്പിക്കുഃമ്പാർ എ
ണ്ണ തേച്ചുകളയുന്നതും തല തുവൎത്തുന്നതും കുറെ പ്രയാസമാകയാലായിരുന്നു ഈ
ക്രൂരപ്രവൃത്തി ചെയ്തതു. അങ്ങിനെ തന്നെ കുളിപ്പിക്കുമ്പോൾ ശരീരത്തിലുള്ള
ചേറു ഇളക്കിക്കളവാനാണെന്നു പറഞ്ഞു മാടോടിന്റെ കഷണം കയ്യിൽ പിടി
ച്ചു മെയ്യിൽ ഉരക്കും. അങ്ങിനെ ചെയ്താൽ അവൾ താൻ തന്നെ തേച്ചുകൊള്ളാ
മെന്നു പറഞ്ഞു ഇവൾക്കു ആ പണി കുറഞ്ഞു കിട്ടും. രാത്രിപ്രാൎത്ഥനെക്കു ചെ
റിയ കുട്ടികൾ നന്ന ഉയരം കുറഞ്ഞ വാങ്കിന്മേലായിരുന്നു ഇരിക്കാറു. അവരെ
നോക്കുന്നവർ നേരെ പിന്നിൽ ഉയൎന്ന വാങ്കുകളിന്മേൽ ഇരിക്കും. കാലിന്റെ
പെരുവിരലിന്റെ അറ്റത്തു ഒരു മൊട്ടുസൂചി കത്തിവെച്ചിരിക്കും. മുമ്പിൽ
ഇരിക്കുന്ന സുകുമാരി ഉറക്കുതുക്കിപ്പോയെങ്കിൽ പൃഷ്ഠത്തു ഈ സൂചികൊണ്ടൊരു
കുത്തു കൊടുക്കും. കരഞ്ഞെങ്കിൽ ഉറക്കുതുക്കിയതു പ്രസ്താവത്തിൽ വരുന്നതാക
യാൽ പേടിച്ചു അടങ്ങിയിരിക്കും. രാത്രി ചെറിയ കുട്ടികൾ അവരേ നോക്കു
ന്നവരോടു കൂടെ ആയിരുന്നു ഉറങ്ങേണ്ടതു. വത്സലെക്കു എപ്പോഴും കാലിന്നു
ഒരു കടച്ചലുണ്ടായിരുന്നു. അതുകൊണ്ടു സുകുമാരിയെ കാല്ക്കലിരുത്തി കാൽ
തിരുമ്പുവാൻ പറയും. അവൾ അതിന്മദ്ധ്യേ ഉറക്കം തൂക്കിയെങ്കിൽ നല്ല ച
വിട്ടും കൊടുക്കും. ഇങ്ങിനെ സാഹസം സഹിച്ചു സഹിച്ചു അവൾക്കു എല്ലാവ
രെക്കാൾ വത്സലയെ ഏറ്റവും ഭയമായി തുടങ്ങി. വത്സല എന്ന പേർ കേ
ട്ടാൽ അവൾ അപ്പോൾ തന്നേ നടുങ്ങി വിറെച്ചുപോകും. എങ്കിലും ജ്ഞാനാഭ
രണത്തിന്റെ ഉപദേശം ഓൎത്തു ഒക്കെയും സഹിച്ചു പാൎത്തു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/72&oldid=195841" എന്ന താളിൽനിന്ന് ശേഖരിച്ചത്