ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

ഒരു ദിവസം തുന്നൽസമയത്തു അവൾക്കു ഒരു പുതിയ വസ്ത്രം മുറിച്ചു
തുന്നുവാനായി അളവിനു വേണ്ടി മതാമ്മ അവളെ അടുക്കൽ വിളിച്ചു കുപ്പായം
അഴിപ്പാൻ പറഞ്ഞു. അപ്പോൾ അവൾ അതഴിച്ചു കൂടാ എന്നുത്തരം പറഞ്ഞു.
സംഗതി ചോദിച്ചപ്പോൾ അവൾ യാതൊന്നും മിണ്ടാതെ ഭയപ്പെട്ടു വത്സലയുടെ
മുഖത്തു നോക്കിയതേ ഉള്ളൂ. ഒടുവിൽ അഴിപ്പിപ്പാൻ തുടങ്ങിയപ്പോൾ ഇടങ്കൈ
ഊരിക്കൂടാ എന്നു കണ്ടു. ആ കൈ ഒരേടത്തു അസാരം കീറിയിരുന്നതു രാവി
ലെ അവൾ അതു ഉടുത്ത സ്ഥിതിയിൽ വത്സല തുന്നിക്കൊടുക്കുമ്പോൾ സൂചി കു
ത്തിവലിച്ചതു ഒന്നു അവളുടെ തോലോടുകൂടെ ആയി പോയിരുന്നു. ഭയം നിമി
ത്തം മിണ്ടാതെ ആ വേദന സഹിച്ചു അടങ്ങിയിരുന്നു. ഇപ്പോൾ അതു വിടു
വിച്ചു കുപ്പായം അഴിച്ചപ്പോൾ രണ്ടു കൈയ്യിന്മേലും അൎദ്ധചന്ദ്രാകാരത്തിൽ നഖ
ത്തിന്റെ അടയാളം അനവധി കണ്ടു. അന്നു മുതൽ സുകുമാരി വത്സലയുടെ
വാത്സല്യസംരക്ഷണത്തിൻ കീഴിൽനിന്നു സ്വതന്ത്രയായി. വത്സലെക്കു കുറ്റ
ത്തിനു തക്ക ശിക്ഷയും കിട്ടി.

എങ്കിലും ഏതു ദോഷത്തിൽനിന്നും ഒരു നന്മയുളവാകാതിരിക്കയില്ലല്ലോ.
സുകുമാരി വത്സലയുടെ അടിമയെ പോലെ ആയിപ്പോയിരുന്നതിനാൽ അവ
ളുടെ ശാഠ്യസ്വഭാവം മുഴുവനെ തീൎന്നു താഴ്മ ക്ഷാന്തി അടക്കം സഹിഷ്ണുത
എന്ന ഗുണങ്ങളെല്ലാം അവളിൽ അധികം വെളിവായി ശോഭിപ്പാൻ തുടങ്ങി.
അന്നു രാത്രി വത്സല ഒരു മുറിയുടെ മൂലെക്കു ഒരു പെട്ടിമേൽ തനിച്ചി
രുന്നു തനിക്കു കിട്ടിയ ശിക്ഷ ഓൎത്തു മൌനമായി കരഞ്ഞുംകൊണ്ടിരിക്കയായി
രുന്നു. മുറിയിൽ വെളിച്ചമുണ്ടായിരുന്നില്ല. സുകുമാരി ഇതറിഞ്ഞപ്പോൾ പ
തുക്കെ ചെന്നു അവളുടെ കാല്ക്കലിരുന്നു. കാലെടുത്തു തന്റെ മടിയിൽ വെച്ചു
തലോടിക്കൊണ്ടു ഒന്നും സംസാരിക്കാതെ കരയുവാൻ തുടങ്ങി. വത്സലെക്കു ഈ
സ്നേഹം നിമിത്തം എത്രയും ആൎദ്രത തോന്നി അവളുടെ തല ചരിച്ചു തന്റെ
മടിയിൽ വെച്ചു "നീ കരയേണ്ട. പേടിക്കയും വേണ്ട. നീ എന്നോടു ഒന്നും
ചെയ്തില്ലല്ലോ. മതാമ്മ തന്നാലെ തന്നെ കണ്ടുപിടിച്ചതല്ലേ?" എന്നു പറഞ്ഞു.
അന്നു മുതൽ അവരിരുവരും തമ്മിൽ പരമാൎതഥമായി വലിയ സ്നേഹിതകളായി
തീൎന്നു. അതിന്റെ ശേഷം സുകുമാരിയെ നോക്കിയതു വേറെ ഒരു യുവതി
ആയിരുന്നെങ്കിലും വത്സല സ്വേച്ഛാനുസരണമായി സുകുമാരിക്കു വേണ്ടുന്ന
സഹായങ്ങൾ ചെയ്തു പോന്നു. എങ്കിലും അവൾ വേഗം ആ ശാല വിട്ടു പോ
കേണ്ടിവന്നു.

രണ്ടു മാസം കഴിഞ്ഞപ്പോൾ, വത്സലയെ ഒരു ദിവസം സായ്വും മദാമ്മയും
വിളിപ്പിച്ചു വളരെ നേരം ഒരു മുറിയിൽ മൂവരും അടച്ചു പൂട്ടിയിരിക്കുന്നതു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/73&oldid=195843" എന്ന താളിൽനിന്ന് ശേഖരിച്ചത്