ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

പഠിപ്പിക്കത്തക്കവണ്ണം, പുഷ്പിച്ചു തുടങ്ങിയിരിക്കുന്ന മാവുകളിന്മേൽ തേൻ കുടി
പ്പാൻ വന്നു നിറഞ്ഞിരിക്കുന്ന തേനീച്ചകളും വണ്ടുകളും ഝങ്കാരം ചെയ്തും
കൊണ്ടു പറന്നു കളിക്കുന്നു. പാദത്തിങ്കൽ ശുശ്രൂഷിക്കുന്നവനെ ശിരസ്സിലേറ്റി
പ്രതിഫലം കൊടുത്തുംകൊണ്ടു മനുഷ്യന്നു കൃതജ്ഞതെക്കുദാഹരണമായി നില്ക്കു
ന്ന അസംഖ്യം നാളികേരവൃക്ഷങ്ങളും അവറ്റിൻ കീഴിൽ ഓടിയും മുക്കറയിട്ടും
കരഞ്ഞും ക്രീഡിച്ചും നടക്കുന്ന ആടുമാടുകളും അവറ്റിൻ കുഞ്ഞുങ്ങളും ഈ ദിവ
സത്തിന്റെ വിശേഷത അറിയുമോ എന്നു തോന്നിപ്പോകുമാറാകുന്നു അവറ
റിന്റെ കാഴ്ചയും.

കുട്ടികൾ ആ ദിവസത്തിൽ വെയിൽ മൂക്കുന്നതുവരെ ഊഞ്ചലാടിയും പൂപ
റിച്ചും മാലകോൎത്തും തങ്ങളുടെ വലിയ പ്രാൎത്ഥനാമുറി അലങ്കരിച്ചുംകൊണ്ടു
കഴിച്ചു കൂട്ടി. ഉച്ച തിരിഞ്ഞപ്പോൾ മദാമ്മ എല്ലാവരെയും ആ മുറിയിൽനിന്നു
പുറത്താക്കി വാതിൽ പൂട്ടി. അതിനകത്തു സായ്വിന്നും മദാമ്മക്കും ഉണ്ടായി
രുന്ന പ്രവൃത്തിയിൽ അവരെ സഹായിപ്പാനായി രണ്ടു വലിയ കുട്ടികളെ
മാത്രം അവിടെ നില്പാൻ അനുവദിച്ചു. മറെറല്ലാവരും കുളിച്ചു സന്ധ്യയാകു
മ്പോഴെക്കു വസ്ത്രം മാറേണം എന്നു കല്പനയാകയാൽ അവർ കുളങ്ങരെപോയി
അഞ്ചു മണിയാകുമ്പോഴെക്കു, സൂൎയ്യൻ എപ്പോൾ അസ്തമിക്കും വാതിൽ എപ്പോൾ
തുറക്കും, എന്നുള്ള ആശയോടും അക്ഷമയോട്ടം കൂടി എല്ലാവരും തോട്ടത്തിൽ
വന്നു കൂടി കൈകോൎത്തു പിടിച്ചും പാട്ടുപാടിയുംകൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും
നടന്നുകൊണ്ടിരുന്നു. ആ ദിവസം രാത്രി ആൺകുട്ടികൾക്കും യുവാക്കൾക്കും
പുരുഷന്മാൎക്കും പാഠശാലയിലേക്കു വരുന്നതിന്നു വിരോധമില്ലയായിരുന്നു.
അതുകൊണ്ടു അസ്തമാനത്തോടു കൂടത്തനെ കണ്ണൂരിൽനിന്നു ഒരു കൂട്ടം ആളു
കൾ വന്നതിൽ തേജോപാലനും സത്യദാസനും ജ്ഞാനഭരണവും ഉണ്ടായി
രുന്നു. അവരെ കണ്ട ഉടനെ സുകുമാരി ഓടിച്ചെന്നു കിഴവനെ ചുംബിച്ചു
മറ്റുവരിരുവൎക്കും കൈകൊടുത്തു സലാം പറഞ്ഞു. സത്യദാസന്റെ കണ്ണുക
ളിൽ വെള്ളം നിറഞ്ഞതു കണ്ടു സംഗതി ഉടനെ ഓൎമ്മ വന്നു “ഇന്നു മുത്തച്ഛി
യെ ചൊല്ലി വ്യസനിക്കേണ്ടുന്ന ദിവസമല്ല. ഇന്നു എല്ലാവരും സന്തോഷി
ക്കേണ്ടുന്ന ദിവസമല്ലയോ" എന്നു പറഞ്ഞു. അതു കേട്ടു ജ്ഞാനാഭരണം അ
വളെ പിടിച്ചു തലോടിക്കൊണ്ടു "കുമാരി ഇപ്പോൾ തത്വം കുറെയൊക്കെ പഠി
ച്ചു വശാക്കിയിരിക്കുന്നു അല്ലേ?" എന്നു ചോദിച്ചു.

ഏഴുമണി ആയ ഉടനെ ശാലയിലെ മണി മുട്ടി. അപ്പോൾ തന്നെ അതു
വരെ അടെച്ചിരുന്ന മുറിയുടെ വാതിലുകളെല്ലാം ഒന്നിച്ചു തുറന്നു. സുകുമാരി
അകത്തു കടന്നപ്പോൾ തന്നെ കണ്ടതു ഒരു മേശമേൽ, നൂറ്റിൽ ചില്വാനം മെഴു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/80&oldid=195858" എന്ന താളിൽനിന്ന് ശേഖരിച്ചത്