ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

കണ്ണു മൂടി അനങ്ങാതെ ഇരിക്കുന്നതു കണ്ടു. അടുത്തു ചെന്നപ്പോൾ കണ്ണിനന്നു
സുഖക്കേടായിരിക്കുന്നതിനാലാകുന്നു കണ്ണു മൂടിയിരിക്കുന്നതു എന്നു അറിഞ്ഞു.

സുകു: "നിങ്ങൾ ആരാകുന്നു? ഞാൻ ഒരിക്കലും കണ്ടിട്ടില്ലല്ലോ."

"നീ എന്നെ കണ്ടിട്ടില്ലെങ്കിലും നിന്നെ ഞാൻ അറിയും; നിന്റെ പേർ
സുകുമാരി എന്നല്ലേ?"

സുകു: "അതെ. നിങ്ങളുടെ പേർ എന്താകുന്നു?"

"എന്റെ പേർ കരുണ. നീ ഈ വയസ്സനോടു ഇത്ര സ്നേഹവും നന്ദിയും
കാണിക്കുന്നതു കൊണ്ടു ഞാൻ അത്യന്തം സന്തോഷിക്കുന്നു."

സുകു: "എനിക്കു ഇപ്പോൾ നിങ്ങൾ ആരാകുന്നു എന്നു മനസ്സിലായി.
(കൈ പിടിച്ചുകൊണ്ടു) നിങ്ങളല്ലയോ എനിക്കു വസ്ത്രവും മറ്റും കൊടുത്തയക്കു
ന്നതു? ക്രിസ്മസ്‌തോറും എനിക്കു നല്ല സമ്മാനങ്ങൾ അയക്കുന്നതു നിങ്ങള
ല്ലയോ?"

ഈ ചോദ്യത്തിനൊന്നും ഉത്തരം പറയുന്നില്ലെന്നു കണ്ട ഉടനെ, തന്നെ
രക്ഷിപ്പാൻ മുത്തച്ഛന്നു സഹായിക്കുന്നതു ഈ സ്ത്രീ തന്നെ എന്നു ബോദ്ധ്യമായി,
വളരെ വിനയത്തോടും ചാതുൎയ്യവാക്കുകളിലും തന്റെ ഉപകാരികെക്കു വന്ദനവും
നന്ദിയും ചൊല്ലി. അതിന്റെ ശേഷം താൻ മുത്തച്ഛനെ ശുശ്രൂഷിപ്പാൻ
ശാല വിട്ടു വന്നിരിക്കയാകുന്നു എന്നു പറഞ്ഞുപ്പോൾ പതിമൂന്നു വയസ്സുള്ള ഒരു
കുട്ടി സ്വേച്ഛയാ ഇത്ര നന്ദിഭാവം കാട്ടേണമെങ്കിൽ വളരെ ഉൽകൃഷ്ടമാന
സയായിരിക്കേണം എന്നു കരുണെക്കു വിശ്വാസമായതിനാൽ തന്റെ ധൎമ്മ
ത്തിമന്നു വിഷയമായി താൻ തെരഞ്ഞെടുത്ത പൈതൽ അതിന്നു യോഗ്യ
തന്നെ എന്നു വിചാരിച്ചു സന്തോഷിച്ചു. അപ്പോൾ തന്നെ കരുണയുടെ
വണ്ടിക്കാരൻ വണ്ടിയുമായി വന്നു അതിൽനിന്നു ഒരു കെട്ടു സാമാനങ്ങളെ
ടുത്തു കരുണയുടെ അടുക്കൽ കൊണ്ടുവെച്ചു. "എനിക്കു കണ്ണിന്നു ഇപ്പോൾ നല്ല
സുഖമില്ല കുട്ടീ! പുൎണ്ണസൌഖ്യം ഒരിക്കലും കാണുന്നില്ലെങ്കിലും ചിലപ്പോൾ
കുറെ ഭേദമുണ്ടാകും. ഇപ്പോൾ ഈ സ്ഥിതി ആയിരിക്കുന്നതിനാൽ എനിക്കു
വേഗം വീട്ടിലേക്കു പോകേണം. ഇതാ, ഈ കെട്ടിൽ നിന്റെ മുത്തച്ഛന്നു
വേണ്ടി കുറെ സാമാനങ്ങ ഉണ്ടു. അതെടുത്തു ഉപയോഗിക്കാം. തീൎന്നു
പോയാൽ എന്നോടു ചോദിപ്പാൻ അശേഷം ശങ്കിക്കേണ്ട. തത്കാലം ബുദ്ധി
മുട്ടിന്നു ഇതും നിന്റെ വശം ഇരിക്കട്ടെ" എന്നു പറഞ്ഞു അഞ്ചുറുപ്പിക സുകുമാ
രിയുടെ കൈക്കൽ കൊട്ടത്തു കരുണ വണ്ടി കയറി പോയി.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/88&oldid=195881" എന്ന താളിൽനിന്ന് ശേഖരിച്ചത്