ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

സുകു: "എനിക്കു സ്വതവേ തോന്നുന്നതിന്നു മുമ്പെ തന്നെ ഞാൻ ഇതിനെ
കുറിച്ചു വളരെ ദൃഷ്ടാന്തങ്ങൾ കേട്ടു പോയിരിക്കുന്നു. മനുഷ്യന്റെ ജീവൻ ഈ
കടലിൽ യാത്രചെയ്യുന്ന ഒരു കപ്പൽ പോലെ ആകുന്നുവെന്നും മറ്റും ധാരാളം
കേൾക്കയും പാട്ടിൽ പാടുകയും ചെയ്തിരിക്കുന്നു."

തേജോ: "അതാ അസ്തമിക്കുന്ന സൂൎയ്യന്റെ പ്രകാശം കടലിൽ കണ്ടുവോ?
ആ വെള്ളം കത്തുന്നപ്രകാരം തോന്നുന്നില്ലയോ?"

സുകു: "അതേ അങ്ങിനെ തന്നെ ഇരിക്കുന്നു."

തേജോ: "ഒരു മനുഷ്യന്റെ ജീവൻ അസ്തമിക്കുമ്പോൾ തന്റെ സമീപ
ത്തുള്ളവറ്റെ ഇങ്ങിനെ പ്രകാശിപ്പിപ്പാൻ കഴിഞ്ഞെങ്കിൽ എത്ര നന്നായിരിക്കും?"

കരു: "ഇതാ ഇവിടെ സമീപം തന്നെ തിരമേൽ അലഞ്ഞു കളിക്കുന്നതെ
ന്താകുന്നു?"

തേജോ: "കടൽപന്നിയോ? അല്ല. കടൽപന്നി അതിലും കുറെ വലുതാ
യിരിക്കും."

സുക: (അടുത്തു ചെന്നു നോക്കീട്ടു) "അതു ഒരു കൊട്ടത്തേങ്ങയാകുന്നു."

കരു: "ശരി, ഘനമില്ലാത്തതുകൊണ്ടാകുന്നു അതു വെള്ളത്തിന്മീതെ പൊ
ങ്ങി നില്ക്കുന്നതു. നമുക്കു ഇതിൽ നിന്നും ഒരു പാഠം പഠിപ്പാനുണ്ടു. ഈ തിര
മാലകൾ നമുക്കു ജീവകാലത്തിൽ വരാവുന്ന കഷ്ടപ്പാടുകളാണെന്നു സങ്കല്പിക്കാം.
അപ്പോൾ നമ്മുടെ ഹൃദയം ഭാരപ്പെട്ടുപോയാൽ നാം അവയിൽ ആണ്ടുപോകും.
എങ്കിലും ഏതു കഷ്ടത്തിന്നും നമ്മുടെ ഹൃദയത്തെ ഭാരപ്പെട്ടത്തുവാൻ കഴിഞ്ഞി
ല്ലെങ്കിൽ നമുക്കു അതിന്മീതെ പൊങ്ങിനിന്നു സന്തോഷിക്കാം. എന്നാൽ
അതു സത്യഭക്തൎക്കല്ലാതെ സാധിക്കയില്ല."

സുകു: "വേറെ ഒരു വിധത്തിലും പറഞ്ഞുകൂടേ? ഒരു മനുഷ്യന്നു തക്കതാ
യ ഘനവും കരുത്തും ഇല്ലെങ്കിൽ അവനെ ഈ തിരമാലകൾ ആ തേങ്ങയെ
അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുരുട്ടും പോലെ കഷ്ടപ്പാടുകളിൽ അവൻ ഒരു നിലയി
ല്ലാത്ത സ്ഥിതിയിലായിത്തീരും. എങ്കിലും നല്ല ഘനവും ഉൾ്ക്കരുത്തും ഉള്ള മനുഷ്യ
ന്റെ തലെക്കു മീതെ ഓളങ്ങളും അലകളും പൊങ്ങിതലെക്കരികെ നടക്കുമ്പോൾ
അവൻ നിലത്തു ഉറച്ചു നില്ക്കും. നിങ്ങൾ ഏതു ഇസ്ക്കൂളിലാകുന്നു പഠിച്ചതു?"

കരു: "ഞാൻ ഇസ്ക്കൂളിൽ പഠിച്ചിട്ടില്ല; ബെൽഗാമിലിരിക്കുമ്പോൾ എന്നെ
സ്വകാൎയ്യമായി പഠിപ്പിപ്പാൻ എന്റെ അച്ഛൻ ഒരാളെ നിശ്ചയിച്ചിരുന്നു.
എനിക്കു കണ്ണിന്നു രോഗം പിടിച്ചശേഷം ഞാൻ പഠിച്ചിട്ടില്ല."

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/92&oldid=195891" എന്ന താളിൽനിന്ന് ശേഖരിച്ചത്