ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

മുണ്ടായിട്ടുള്ളൂ. അതുകൊണ്ടു അങ്ങിനത്തേവരുമായി സ്നേഹം കെട്ടുവാൻ
ഞാൻ ഇഷ്ടപ്പെട്ടിട്ടില്ല. എന്റെ അഭിപ്രായം സ്നേഹിതന്മാരായാൽ അന്യോ
ന്യം ബുദ്ധി ഉപദേശിക്കയും വഴി നടത്തുകയും ശാസിക്കയും ആശ്വസിപ്പി
ക്കയും ചെയ്യേണമെന്നാകുന്നു. എന്റെ സ്നേഹിതന്മാരാവാൻ യോഗ്യരെന്നു
ഞാൻ വിചാരിച്ച രണ്ടു പേരുണ്ടായിരുന്നു. ഒരുത്തൻ നല്ല സ്വഭാവക്കാരനായി
രുന്നെങ്കിലും അവനു ഒരു ദോഷം ഉണ്ടായിരുന്നു. അന്യരുടെ കുറ്റം അവ
രുടെ പിറകിൽ പറയാതിരിക്കയില്ല. അതിനായി ഞാൻ ഒരിക്കൽ അവ
നെ ശാസിച്ചതു നിമിത്തം അവന്നു മുഷിച്ചൽ ആയിപ്പോയി. മറ്റേറവനും
നല്ലൊരുത്തനായിരുന്നെങ്കിലും അവൻ എനിക്കു ഒരു ഒറ്റ സദുപദേശം തന്ന
തായി ഓൎമ്മയില്ല. അവൻ എപ്പോഴും 'നീ സമൎത്ഥൻ, നീ സദ്ഗുണവാൻ, നീ
നല്ലവൻ' എന്ന പാട്ടു തന്നെ പാടിക്കൊണ്ടിരിക്കും. മനുഷ്യനായ എന്നിൽ
ദോഷമൊന്നും കാണാതെ വെറും നന്മ കാണുന്ന ഒരുത്തൻ എന്റെ സ്നേഹിത
നാവാൻ യോഗ്യനല്ലെന്നു വെച്ചു ഞാൻ അവനെ വിട്ടുകളഞ്ഞു. ദൈവം
എനിക്കു നിന്നെയാകുന്നു ഇതിന്നു തക്കതായി കണ്ടതു. നീ പെണ്കുട്ടിയാകുന്നു
വെങ്കിലും നിന്നിലാകുന്നു ഇനിക്കു ബോദ്ധ്യമായ ഗുണങ്ങൾ കാണ്മാൻ സംഗതി
വന്നതു."

ഇതു പറഞ്ഞുശേഷം അമ്മയെ ഇക്കാൎയ്യം താൻ തന്നെ അറിയിച്ചുകൊള്ളും
എന്നു പറഞ്ഞു വീട്ടിലേക്കു പോയി.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/97&oldid=195904" എന്ന താളിൽനിന്ന് ശേഖരിച്ചത്