ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം.


ആ വൎഷത്തിലെ ക്രിസ്മസ് ദിവസം എത്തി. ദിസെമ്പ്ര ൨൪–ാം ൹ ആയി.
സത്യദാസന്നു പണി ഇല്ലാതെയായിട്ടു മൂന്നു മാസമായെങ്കിലും സുകുമാരിയുടെ
യും തന്റെ അമ്മയുടെയും ഉപദേശങ്ങളാൽ വ്യസനമില്ലാതെ കഴിഞ്ഞുപോന്നി
രിക്കുന്നു. എന്നാൽ ആ ദിവസം എത്തിയപ്പോൾ സുകുമാരി അവന്റെ മുഖത്തു
പ്രത്യേകമായൊരു ക്ഷീണം കണ്ടു അവനോടു "സത്യദാസാ നിണക്കു ഹൃദയ
ത്തിൽ സമാധാനമില്ലെന്നു ഞാൻ നിന്റെ മുഖത്തു കാണുന്നു. ഇന്നു സന്തോ
ഷിക്കേണ്ടുന്ന ഒരു ദിവസമല്ലയോ? ഇതാ മുത്തച്ഛന്നും കൂടി മുഖത്തു എന്തൊരു
പ്രസന്നതയുണ്ടു? നീ ഇങ്ങിനെയാകുന്നുവോ എനിക്കു ഒരു ദൃഷ്ടാന്തമായി നില്ക്കു
ന്നതു? എനിക്കു സങ്കടകാലങ്ങൾ വരുമ്പോൾ നിന്നെ ഓൎത്താൽ ആശ്വാസമു
ണ്ടാകുമോ? നീ ഇപ്പോൾ കാണിക്കുന്ന അധൈൎയ്യമാകുന്നുവോ ഞാൻ അപ്പോൾ
ഓൎക്കേണ്ടുന്നതു?" എന്നു ചോദിച്ചു. സത്യദാസൻ ഇതു കേട്ടു "കുമാരീ ഇപ്പോൾ
തന്നെ അമ്മയും ഏകദേശം ഇങ്ങിനെ തന്നെ എന്നോടു പറഞ്ഞു. നിങ്ങൾ
രണ്ടു പേരും ഒരു ശാലയിൽ അല്ലയോ പഠിച്ചതു?" എന്നു മാത്രം മറുപടി പറ
ഞ്ഞു, ലജ്ജിച്ചു വ്യസനം മറച്ചുവെച്ചു. വൈകുന്നേരമായപ്പോൾ സുകുമാരിയും
തേജോപാലനും സത്യദാസനും ജ്ഞാനാഭരണവും ഒരു വണ്ടി കയറി ചിറക്ക
ല്ലിൽ ക്രിസ്മസ്‌മരം കാണ്മാൻ പോയി. സുകുമാരി തന്റെ സ്നേഹിതകളെ
എല്ലാം കണ്ടു സന്തോഷിച്ചു. നാല്വരും കൂടെ തിരിച്ചു പോന്നു. അതു ചിറ
കല്ലിലെ അവസാന ക്രിസ്മസ്‌മരമാകയാലും ആ വൎഷാവസാനത്തിൽ അനാ
ഥശാല കണ്ണൂരേക്കു മാറ്റുവാൻ നിശ്ചയിച്ചിരുന്നതിനാലും സത്യദാസന്നു അവി
ടെ പോകുന്നതു തന്റെ വ്യസനത്തിന്നു കുറച്ചൊരു ഭേദമായിരിക്കും എന്നു എ
ല്ലാരും വിചാരിച്ചതിനാലും ആയിരുന്നു അവർ ചിറക്കല്ലിലേക്കു പോയതു.
കണ്ണൂരിലെത്തിയപ്പോൾ രണ്ടാളുകൾ അവരുടെ വരവും കാത്തു അവരുടെ വീ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/98&oldid=195906" എന്ന താളിൽനിന്ന് ശേഖരിച്ചത്