ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

ഹിച്ചുവല്ലൊ! നമ്മുടെ ദൈവം രക്ഷാദേവൻ! മരണ
ത്തിൽനിന്നുദ്ധരിക്കുന്ന യഹോവ തന്നെ! പിന്നെ
യും ആത്മാവെ എല്പിച്ചപ്പൊൾ, വൈദ്യരും പ്രഭുപ
ത്നിയും തൈലങ്ങളെ പൂശി, ആശ്വസിപ്പിച്ചു പൊ
ന്നാറെ, അവന്റെ പെർ വിളിച്ചിട്ടും, ഉത്തരം വന്നി
ല്ല. അപ്പൊൾ ചങ്ങാതി വിളിച്ചു: മാന്യ പിതാവേ!
ക്രിസ്തനെ നിങ്ങൾ പ്രസംഗിച്ച പ്രകാരം തന്നെ ധ
രിച്ചു കൊണ്ടോ മരിക്കുന്നതു? എന്നു കേട്ടാറെ, കൺ
മിഴിച്ചു പ്രസാദിച്ചു അതെ എന്നുത്തരം പറഞ്ഞു,
കൈകളെ കെട്ടി വലത്തോട്ടു മാറി, കുട്ടി എന്ന പൊ
ലെ ഉറങ്ങിപ്പൊയി.

ശ്വാസം മുട്ടുമ്മുമ്പെ പണിക്കാരിൽ വെച്ചു ഒരു
കിഴവൻ ചെറുപ്പത്തിൽ ലുഥരെ പലപ്പൊഴം ചുമലി
ൽ ഇരുത്തി, പള്ളിക്കു കൊണ്ടു പൊയതിനെ ഓൎത്തോ
ൎത്തു പ്രഭുക്കളെയും മറ്റും മറന്നു, പുരാണ സ്നെഹിത
നെ ഗാഢം ആശ്ലേഷിച്ചു പൊട്ടിക്കരഞ്ഞു. മൎത്തി
നേ! പ്രിയ മൎത്തിനേ! ഇനി എന്നൊടു ഒന്നു ഉരിയാ
ടേണമെ! എന്നു മുറയിട്ടു. അപ്പൊൾ അധരം തുറ
ന്നു, തൊണ്ട ഒന്നു ചിനക്കി, ശ്വാസം നില്ക്കയും ചെ
യ്തു. പ്രഭുപത്നി അവൻ മരിച്ചു എന്നു പ്രമാണിക്കാ
തെ, നിത്യം കൈയും കാലും തടവി കൊണ്ടിരിക്കുമ്പൊ
ൾ, ചൂടു ഒട്ടും ഇല്ല എന്നു കണ്ടെഴുനീറ്റു, പീഠത്തി
ന്മേൽ ഇരുന്നു, മുഖം മൂടി ആശ്വാസം ഇല്ലാത്തവളെ
പൊലെ കരഞ്ഞു. ഇങ്ങിനെ ലുഥർ ൧൫൪൬ ആമതി
ൽ ഫെബ്രു. ൧൮ ആം തിയ്യതി ൬൩ ആം വയസ്സിൽ
അന്തരിച്ചു.

അവന്റെ ശവത്തെ, വെള്ളീയംകൊണ്ടു ഒരു പെ
ട്ടി ഉണ്ടാക്കി, കിടത്തിയാറെ, പല പ്രഭുക്കളും സാധുക്കളും
കാണുമാൻ വന്നു. പിറ്റെ ദിവസം അതിനെ പള്ളി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/100&oldid=180710" എന്ന താളിൽനിന്ന് ശേഖരിച്ചത്