ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

യിൽ കൊണ്ടുപൊയി, ൧ തെസ്സ. ൪, ൧൩—൧൮ വചന
പ്രകാരം പ്രസംഗം ഉണ്ടായി. മരണവൎത്തമാനം മെ
ലങ്കതൻ കേട്ടപ്പൊൾ, വിളിച്ചിതു അയ്യൊ! ഇസ്രയെ
ലിന്റെ രഥാശ്ചബലം പട്ടുപൊയി! പിന്നെ സഹ്സ
ക്കൊന്റെ കല്പന വന്നാറെ, കുഴിച്ചിടുവാൻ വിത്ത
മ്പൎക്കിലെക്കു യാത്രയായി. നാട്ടുകാർ എല്ലാം പുറപ്പെ
ട്ടു, കരഞ്ഞു, വഴിയെ ചെന്നു. ഹല്ലപുരിയിൽ എത്തി
യപ്പൊൾ, പുരുഷാരം നിമിത്തം നട നിന്നു പൊയി.
അപ്പൊൾ ഒരുത്തൻ ലുഥരുടെ പാട്ടു ഒന്നു പാടുവാ
ൻ തുടങ്ങി തിങ്ങി വിങ്ങിയ സംഘങ്ങളും ഒക്കവെ ആ
പാടുന്നതിൽ കൂടി, അതുവും കണ്ണീർ വരുന്നതിനാൽ,
ഒരു വരയൊളം നിവൃത്തിച്ചില്ല. ഇങ്ങിനെ വളരെ
നെരം പാടിയും വീൎത്തും കരഞ്ഞും നിന്നു, രാത്രിയിൽ
പള്ളിയിൽ വെച്ചു പാൎത്തു. മൂന്നാം ദിവസം വിത്ത
മ്പൎക്കിൽ എത്തിയപ്പൊൾ, മന്ത്രി അധികാരികളും
മറ്റും എതിരേറ്റു, കഥരീന ഭൎത്താവിന്റെ ശവത്തെയും
കൂടി നടക്കുന്ന ൨ മക്കളെയും കണ്ടു, എല്ലാവരും മുറവി
ളിയൊടെ പെരുമ്പള്ളിയിൽ വന്നു നിറഞ്ഞു. പ്രസം
ഗം തുടങ്ങുമ്പൊൾ, മുമ്പെ വചനം വായിക്കുന്നവൻ
പൊട്ടി കരഞ്ഞു. പിന്നെ പള്ളിയിലും തെരുവിലും
പട്ടണത്തിലും എല്ലാവരും അപ്രകാരം തൊഴിച്ചു കര
ഞ്ഞു. അല്പം സ്വസ്ഥത വന്നപ്പൊൾ, മുമ്പെ ബുഗ
ഹ്നാഗൻ, പിന്നെ മെലങ്കതൻ പ്രസംഗിച്ചു. തീൎന്ന
തിന്റെ ശെഷം, ശവത്തെ പ്രസംഗപീഠത്തിന്റെ
ചുവട്ടിൽ ഒരു കല്ലറയിൽ അടക്കി വെച്ചു. അതും ബ
ലഹീനതയിൽ വിതെച്ചതും മഹത്വത്തിൽ വിളഞ്ഞു
വരെണ്ടതും ആകുന്നു.

അവൻ ധൎമ്മശീലനാക കൊണ്ടു, ധനങ്ങൾ ഒ
ട്ടും ശെഷിപ്പിച്ചില്ല. അതു കൊണ്ടുകൊയ്മയിൽ നിന്നു
9✻

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/101&oldid=180711" എന്ന താളിൽനിന്ന് ശേഖരിച്ചത്