ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

പൎയ്യന്തം വെദഭടനായി സത്യത്തിന്നു വെണ്ടി പൊ
രുതു കൊള്ളും എന്നു പ്രതിജ്ഞ ചെയ്തു, സൎവ്വ സ
ഭെക്കും താൻ കടക്കാരൻ എന്നു നിശ്ചയിച്ചു, അഗ്നി
സ്നാനം ലഭിച്ച പ്രകാരം വെദത്തെ മാത്രം സ്ഥാപി
പ്പാൻ ഒരുമ്പെടുകയും ചെയ്തു. ഒരു വൎഷത്തൊളം സ
ത്യം പഠിപ്പിച്ച ശെഷം, ശിഷ്യന്മാർ മിക്കവാറും ശെ
ഷം ശാസ്ത്രികളെ വിട്ടു, അവനിൽ മാത്രം സഞ്ജിച്ചു.
വൈഭവമുള്ള പൂൎവ്വ ശാസ്ത്രങ്ങൾക്ക മാനം കുറഞ്ഞു
പൊയി സലക്കൎമ്മങ്ങളും മാനുഷജ്ഞാനവും പുറജാതി
കൾക്ക ഇരിക്കട്ടെ; ക്രിസ്ത്യാനിക്ക വിശ്വാസം പ്ര
മാണം ഇനി ൟ ജ്ഞാനിക്കുമല്ല ആ ധൎമ്മഷ്ഠന്നുമല്ല,
യെശുവിന്നത്രെ വിദ്യാലയത്തിലും ഹൃദയങ്ങളിലും
വാഴുവാൻ അവകാശം എന്നതു സൎവ്വസമ്മതമായി,
സൃഷ്ടികളിൽ ആശ്രയിക്കുന്നതു എല്ലാം ബിംബാരാ
ധന, എന്നു തൊന്നി പൊയി.

ധൈൎയ്യനിശ്ചയം അധികം വൎദ്ധിച്ചപ്പൊൾ, ലു
ഥർ (൧൫൧൬) ആമതിൽ “ഒരു വാക്കു ചൊല്ലി തൎക്കി
ക്കെണം”. എന്നു പരസ്യം പതിപ്പിച്ചു. അതെന്തു?
വിശ്വസിക്കുന്നവന്നു ക്രിസ്തൻ മൂലമെ സൎവ്വവും
കഴിയുന്നതാകയാൽ, മനുഷ്യശക്തിയാൽ എങ്കിലും,
സിദ്ധന്മാരാൽ എങ്കിലും ഒരു തുണയും വരിക ഇല്ല
എന്നതു കെട്ടാറെ, പലരും ഭ്രമിച്ചു പൊയി. അക്കാലം
അവൻ പറഞ്ഞ ഉപദെശമാവിതു: ക്രിസ്തനെ നൊ
ക്കി പറയെണ്ടതു: നീ കൎത്താവെ എന്റെ നീതി, ഞാ
നൊ നിന്റെ പാപം എനിക്കുള്ളത നീ എടുത്തു, നി
ന്റെത എനിക്ക തന്നു; ഹല്ലെലുയാ! എന്നു പുതിയ
പാട്ടു പാടെണം.

പിന്നെ ൧൪ മഠങ്ങളെ വിചാരണ ചെയ്തു, ക്രമ
ത്തിൽ ആക്കെണം, എന്ന കല്പന ഉണ്ടായാറെ, ലുഥ
2

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/15&oldid=180613" എന്ന താളിൽനിന്ന് ശേഖരിച്ചത്