ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

അത്രെ നമുക്കു വെണ്ടി എത്തി ഇരിക്കുന്നു, നമ്മെ
എത്തിക്കയും ചെയ്യുന്നു.

ൟവക പലവും കെട്ടതിനാൽ മിക്കവാറും ശാസ്ത്രി
കൾക്ക നീരസം തൊന്നി ക്രിസ്തനാമത്തിലുള്ള വാസ
ന പലൎക്കു മരണവും ചിലൎക്കു ജീവനും ആയ്തീരുക
യും ചെയ്തു. എങ്കിലും ഇപ്രകാരമുള്ള ഉപദെശവി
കാരം നിമിത്തം മഹാ ലൊകരിൽനിന്നു ഉപദ്രവം ഒ
ന്നും ഉണ്ടായില്ല.

൫. പാപമൊചന പത്രികകൾ.

അക്കാലം ലെയൊ പാപ്പാ മഹാ പെത്രപള്ളിയെ
കെട്ടുവാനും, കൂട്ടരൊടു ഒക്കത്തക്ക സുഖെന ഭൊഗിപ്പാ
നും, രാജാക്കന്മാരെ വശമാക്കുവാനും, പണം അത്യന്തം
ആഗ്രഹിച്ചു, വിശ്വാസികളുടെ ആത്മരക്ഷെക്കായി
എണ്ണമില്ലാതൊളം മൊചന പത്രികകളെ അച്ചടിപ്പി
ച്ചു, കുത്തക പൊലെ മഹാ മെത്രാന്മാൎക്കു വിറ്റു, അ
വരെ കൊണ്ടു വില്പിക്കയും ചെയ്തു. ആ കുത്തകക്കാ
രിൽ ഒരുത്തനായ മയിഞ്ച മെത്രാൻ ഗൎമ്മന്ന്യ രാജ്യ
ത്തിൽ എങ്ങും ദൂതരെ അയച്ചു, വളരെ ഘൊഷത്തൊ
ടെ 0രം പൂൎണ്ണ മൊചനത്തെ പരസ്യമാക്കി, രാജാവു
മുതൽ അടിമയൊളം എല്ലാവരും പ്രാപ്തിക്ക തക്കവണ്ണം
മെടിപ്പാൻ നിൎബ്ബന്ധിച്ചു. ആയതിന്നു സഹസ നാ
ട്ടിൽ അയച്ച ദീത്തൽ എന്നവൻ മുമ്പെ പല അപ
രാധങ്ങളെ ചെയ്തു നടന്നവനും, പാതിരി എങ്കിലും, ത
ന്റെ കുഞ്ഞിക്കുട്ടികളൊടു കൂട നിൎല്ലജ്ജനായി സഞ്ച
രിച്ചു, അസഭ്യ വാക്കുകളെ കൊണ്ടു എല്ലാവരെയും ര
സിപ്പിച്ചും കൊണ്ടിരിക്കുന്ന മട്ടിയക്കാരനും ആകുന്നു.
ആയവൻ തെർ കുതിരകളൊടും, വലിയ ക്രൂശു മുതലാ
യ ഉപകരണങ്ങൾ പരിവാരകന്മാരൊടും കൂട ഓരൊ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/18&oldid=180617" എന്ന താളിൽനിന്ന് ശേഖരിച്ചത്