ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

കണ്ടു. അതാവിത: ഒരു സന്ന്യാസി വന്നു, എന്റെ പ
ള്ളിയുടെ വാതില്പലക മെൽ അല്പം എഴുതാമൊ, എന്നു ക
ല്പന ചൊദിച്ചതിന്നു സമ്മതിച്ചപ്പൊൾ, അവൻ എഴു
തി, എഴുതി തൂവലും അക്ഷരങ്ങളും വളൎന്നുയൎന്നു ലൊ
കപ്രസിദ്ധമായ് വന്നു. എത്ര ആൾ പ്രയാസപ്പെട്ടിട്ടും
അക്ഷരം മാഞ്ഞില്ല, തൂവൽ നിന്നതും ഇല്ല. അതു
വൎദ്ധിച്ചു, രൊമയൊളം നീണ്ടു; അവിടെ അമൎന്നിരി
ക്കുന്ന സിംഹത്തിന്റെ ചെവിയിൽ കുത്തി, മുമ്മുടി
തലയിൽനിന്നു ഇൾക്കുകയും ചെയ്തു. തൂവൽ ഉടെപ്പാ
ൻ നൊക്കിയപ്പൊൾ, അത ഇരിമ്പും വജ്രവും ആ
യ്ക്കണ്ടു, പല ചെറിയ തൂവലുകളും അതിൽ നിന്നു ജ
നിക്കയും ചെയ്തു. എന്നിങ്ങനെ ഫ്രീദരിക്ക ഇളമ
യൊടു അന്നു തന്നെ അറിയിച്ച സ്വപ്നവിവരം.

ആ ൯൫ വചനങ്ങളിൽ ചിലതു പറയാം:

൧. നമ്മുടെ കൎത്താവായ യെശു അനുതാപം വെ
ണം എന്നു നമ്മൊടു കല്പിച്ചാൽ, വാഴുന്നാൾ വരെയും
അനുതാപം വെണം എന്നൎത്ഥം ആകുന്നു.

൫. പാപ്പാ താൻ കല്പിക്കുന്ന ശിക്ഷകളെ അല്ലാ
തെ, ദൈവശിക്ഷയെ ഇളച്ചു കൊടുപ്പാൻ അധികാര
മുള്ളവനല്ല.

൨൭. പണം പെട്ടിയുടെ അകത്തു, ആത്മാവു ബെ
സ്പുൎഗ്ഗാനിന്റെ പുറത്ത എന്ന ഉപദെശിക്കുന്നതു മനുഷ്യ മൌഢ്യമത്രെ.

൨൮. പണത്താൽ കരുണ അല്ല, ലൊഭം അത്രെ
വൎദ്ധിക്കുന്നു.

൩൨. കത്തുകളാൽ രക്ഷ വന്നു എന്നു കാട്ടുന്നവരും
പ്രമാണിക്കുന്നവരും നരകമാൎഗ്ഗത്തിൽ നടക്കുന്നു.

൩൬. അനുതാപവും ക്രിസ്തവിശ്വാസവും ഉള്ള
വന്നു എല്ലാം മൊചനം ഇപ്പൊൾ തന്നെ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/21&oldid=180621" എന്ന താളിൽനിന്ന് ശേഖരിച്ചത്