ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ക്കിയ ശെഷം, ലുഥർ മയിഞ്ച മെത്രാന്നു എത്രയും താ
ഴ്മയായ കത്തും എഴുതി. ഞാൻ പൊടി അത്രെ;നിന്തി
രുവടി കടാക്ഷിക്കെണമെ ദൈവം സമൎപ്പിച്ചു തന്ന
ആടുകൾ നശിച്ചു പൊകുന്നതു കണ്ടിട്ടു, എങ്ങിനെ
പൊറുക്കാവും? ആ വിലക്കുന്നവർ സുവിശെഷത്തെ
നിഷ്ഫലമാക്ക കൊണ്ടു അവർ അടങ്ങി, പതുക്കെ പൊ
കെണ്ടതിന്നു കല്പന ആകെണ്ടു, എന്നു വളരെ അ
പെക്ഷിക്കുന്നു ഇത്തരം മറ്റും വിവരമായി എഴുതി
൯൫ന്റെ ഒരു പകൎപ്പും അയച്ചു. മറുപടി വരായ്കയാ
ൽ, ബ്രന്തമ്പുരി മെത്രാന്നു എഴുതിയപ്പൊൾ, ൯൫ഇ
ൽ ഒരു തെറ്റും ഇല്ല എങ്കിലും, ഇതു നിണക്ക എത്താ
ത്ത വലിയ കാൎയ്യം ആകുന്നു എന്തിന്നു കഷ്ടങ്ങളെ
തെടി പൊകുന്നു? മിണ്ടാതെ അടങ്ങിക്കൊൾവു എ
ന്നു മറുപടി വന്ന കാലത്തു ഗൎമ്മന്ന്യർ എല്ലാവരും
ആ ൯൫ വചനങ്ങളെ ദാഹത്തൊടെ വായിച്ചതും
അല്ലാതെ, പലരും അവറ്റെ അന്ന്യഭാഷകളിലാക്കി,
രൊമ മുതലായ രാജ്യങ്ങളിലും അയച്ചു വിറ്റു, ഉദാര
ന്മാരും സാധുക്കളും പലതരം ആശ്ചസിച്ചു, സന്തൊ
ഷിക്കയും ചെയ്തു.കൈസർ അവ വായിച്ചാറെ ഇ
വൻ ധീരൻ; അവനെ നൊക്കണം എന്നും, ലെ
യൊ പാപ്പാ ഒട്ടും പെടിക്കാതെ അമാത്യരൊടു ൟ ലു
ഥർ വിദഗ്ദ്ധൻ തന്നെ, എങ്കിലും മൂൎഖസന്ന്യാസിക
ൾക്ക അവനിൽ അസൂയ തൊന്നും എന്നും പറഞ്ഞു,
മഹാലൊകർ മിക്കവാറും സംശയിച്ചു. ചിലർ വളരെ
കൊപിച്ചു നിണക്ക വിനയം ഇല്ല; നിന്നെ തന്നെ
ഉയൎത്തുന്നു എന്നു ശാസിച്ചു പറഞ്ഞപ്പൊൾ, ലുഥ
ർ ഉര ചെയ്തിതു ഞാൻ ഭയപ്പെട്ടും വിറെച്ചും തുടങ്ങു
ന്ന കാൎയ്യം ദൈവത്തിൽനിന്നു വന്നാൽ, ആർ നി
റുത്തും? പാപ്പാ മുതലായ മെലായ്മക്കാർ എനിക്കു ബൊ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/23&oldid=180623" എന്ന താളിൽനിന്ന് ശേഖരിച്ചത്