ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ന്നു. ആമെൻ. എന്നിങ്ങിനെ രൊമക്കാരനെ മിണ്ടാത
ആക്കി.

അപ്പൊൾ വൈദികരിൽ വിഖ്യാതനായ എൿ
മുമ്പെ ലുഥൎക്കു ചങ്ങാതി എങ്കിലും, അവനെ ഒട്ടും അ
റിയിക്കാതെ ഒരു പുസ്തകം തീൎത്തു ലുഥർ പിശാചി
ന്റെ ശിഷ്യൻ എന്നു ദുഷിച്ച പ്രകാരം ലുഥർ കെ
ട്ടു പ്രസാദിച്ചു സ്നെഹിതന്മാരിലും ഇത്ര വിഷം ഉ
ണ്ടൊ? അവർ കൊപിച്ചിരിക്കെ ഞാൻ കൎത്താവിൽ
വളരുന്നു എന്നു ചൊല്ലി, മിണ്ടാതെ ഇരുന്നു, സാധു
ക്കൾക്ക അറിവു വൎദ്ധിക്കെണ്ടതിന്നു കൎത്താവിന്റെ
പ്രാൎത്ഥനയെ വ്യാഖ്യാനിച്ചു, പല പ്രസംഗങ്ങളിലും
വെദപ്രകാശത്തെ ജ്വലിപ്പിക്കയും ചെയ്തു എങ്ങിനെ
എന്നാൽ പാപ മൊചനം യാതൊരു മനുഷ്യന്റെ
അധികാരത്തിലുമല്ല! ക്രിസ്തവചനം, നിന്റെ വി
ശ്വാസം, ൟ രണ്ടിന്മെൽ നിലക്കുന്നു. നിന്റെ കൎമ്മവും
മറ്റും ചതിക്കും; ക്രിസ്തൻ നിന്നെ ചതിക്കയില്ല പാ
പ്പാ മെത്രാൻ, പാതിരികൾ എന്നു വെണ്ടാ, ആണും,
പെണ്ണും,കുട്ടിയും ആകുന്നു വല്ല വിശ്വാസികൾക്കും
ഒരു പൊലെ പാപം മൊചിപ്പാൻ പാടുണ്ടു. യാതൊ
രു സാധുവെങ്കിലും നിന്നൊടു യെശുനാമത്തിൽ ദൈ
വം പാപത്തെ ക്ഷമിക്കുന്നു എന്നറിയിക്കുന്നതു, നീ
വിശ്വാസത്തിൽ ഉറെച്ചു കൈക്കൊണ്ടാൽ, ദൈവം
താൻ ഉരെച്ച പ്രകാരം ആ വാക്കു സഫലം ആകും.
ആയതു മരണത്തൊളം സംശയിക്കാതെ പിടിച്ചു കൊ
ൾക. നിന്റെ പാപത്തിന്നു ക്ഷമ വന്നു എന്നു വി
ശ്വാസിയാഞ്ഞാൽ, നീ സ്വന്തനിരൂപണത്തിൽ ആ
ശ്രയിച്ചു, ദൈവവിധി ഉപെക്ഷിക്കുന്നവനാക കൊ
ണ്ടു,. ദൈവത്തെ കള്ളനാക്കുന്നു. പഴയ നിയമത്തി
ൽ പാപമൊചനം അറിയിക്കുന്നതിന്നു ആചാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/26&oldid=180626" എന്ന താളിൽനിന്ന് ശേഖരിച്ചത്