ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

എന്നും, ദൊഷം ഗുണം എന്നും വിളിക്കെ ഉള്ളൂ. ക്രൂ
ശിനെ തെടുന്ന വൈദികൻ മാത്രം ദെദാഭെദങ്ങളെ
തിരിച്ചറയുന്നു.

൨൨.ദൈവത്തിന്റെ അദൃശ്യ ലക്ഷണങ്ങളെ
പരിമാണിക്കുന ജ്ഞാനം മനുഷ്യനെ വീൎപ്പിച്ചു;
ആന്ധ്യവും കാഠിന്യവും വളൎത്തുന്നു.

വമ്പ. ന്യായപ്രമാണും ദൈവകൊപത്തെ ജ്വലി
പ്പിച്ചു, ക്രിസ്തന്നുള്ളിൽ കണ്ടതല്ലാതെ എല്ലാം ഭെദം
എന്നിയെ ശപിച്ചു കൊല്ലുന്നു.

൨൪. എന്നാലും ജ്ഞാനവും ന്യായപ്രമാണവും
ത്യാജ്യമല്ല. ക്രൂശിൽ ആശ്രയിക്കാതെ അഭ്യസിക്കുന്ന
വൻ അനുകൂലം പ്രതികൂലമാക്കി മാറ്റുന്നു.

൨൬. ന്യായപ്രമാണം ഇതിനെ ചെയ്യി എന്നു
കല്പിച്ചാലും, ചെയ്യുന്നവരില്ല. കരുണ നീ ഇവനി
ൽ വിശ്വസിക്ക എന്നു പറകിൽ, എല്ലാം ചെയ്തു
തീൎന്നു.

൨൮, ദെവത്തിന്റെറ സ്നെഹം ഒന്നിലും പറ്റു
ന്നില്ല; പറ്റെണ്ടുന്ന ദിക്കിനെ താൻ സൃഷ്ടിക്കുന്നു
മനുഷ്യസ്നെഹം ഒന്നിനെ ആകൎഷിക്കുന്നില്ല; വിഷ
യങ്ങൾ മനുഷ്യനെ ആകൎഷിക്കുകയുള്ളൂ.

ൟ തൎക്കത്താൽ പലൎക്കും സത്യബൊധം വന്നു ഒ
രു വൈദികൻ തട്ടുകെടുണ്ടായപ്പൊൾ, തല ചൊറി
ഞ്ഞു വിയൎത്തു കൂടിയാന്മാർ ൟ വക കെട്ടാൽ, നി
ന്നെ കല്ലെറിയും എന്നു പറഞ്ഞു. യൊഗസ്ഥന്മാരെ
ചിരപ്പിക്കുകയും ചെയ്തു. വിശെഷാൽ ൩ ബാല്യക്കാ
ർ ലൂഥരെ കണ്ടു, ക്രിയകളെ കൂടാതെ നീതീകരിക്കുന്ന
ക്രിസ്തകരുണയിൽ ആശ്രയിച്ചു തുടങ്ങി. ലൂഥർ പൊ
യതിന്റെ ശെഷവും പല വിടത്തും സത്യത്തെ പ്ര
സിദ്ധമാക്കുകയും ചെയ്തു. ലൂഥർ മടങ്ങി പൊരുബാ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/28&oldid=180628" എന്ന താളിൽനിന്ന് ശേഖരിച്ചത്