ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ക്രിസ്തകരുണയെ വരുതുന്നവയല്ല എന്നും, രാത്രി
ഭൊജനം വിശ്വാസം കൂടാതെ എടുത്താൽ, പ്രയൊജ
നമുള്ളതല്ല എന്നും പറഞ്ഞത എത്രയും ദൊഷമുള്ള ഉ
പദെശമല്ലൊ! എന്നു കെട്ടു, കുറയ വാദിച്ച ശെഷം:
വെദം മാത്രം എനിക്കു പ്രമാണം ആകയാൽ, എന്റെ
തെറ്റു വെദൊക്തങ്ങളെ ക്കൊണ്ടു തെളിയിച്ചൊഴികെ,
ഞാൻ ചൊന്നതിനെ തള്ളുകയില്ല. എനിക്കു ൪൦൦ ത
ല ഉണ്ടെങ്കിലും ക്രിസ്തവിശ്വാസത്തിന്നായി വെച്ചു
കളയാം എന്നു പറഞ്ഞു. രൊമയിൽ പൊകെണം എ
ന്നു നിൎബ്ബന്ധിച്ചപ്പൊൾ, എൻ ഇഷ്ടത്താൽ പൊ
കയില്ല എന്നു ചൊല്ലി, വീട്ടിൽ മടങ്ങിപ്പൊയി, ത
ന്റെ അഭിപ്രായം എല്ലാം എഴുതി വെച്ചു. ആയതു മ
ന്ത്രി തള്ളിക്കളഞ്ഞു, ഭയപ്പെടുത്തി: നീ അച്ചടിപ്പിച്ചതി
നെ പ്രത്യപഹാരം ചെയ്യെണം എന്നും, പാപ്പാവി
ന്റെ ചെറുവിരൽ എല്ലാ ഗൎമ്മന്ന്യ പ്രഭുക്കളെക്കാളും
ശക്തി ഏറിയത എന്നും മറ്റും ഭൎത്സിച്ചിട്ടും, ലുഥർ അ
ല്പം പൊലും ഇളകായ്കയാൽ, വിട്ടയക്കയും ചെയ്തു. ഇ
നി ൟ മൃഗത്തൊടു ഞാൻ വാദിക്ക ഇല്ല, അവന്റെ
തലയിൽ കഴുകിങ്കണ്ണം അതിശയമുള്ള ആലൊചനക
ളും ഉണ്ടു. എന്നു ചൊല്ലി, മറ്റും പല ഉപായങ്ങളെ ഗൂ
ഢമായി പ്രയൊഗിച്ച ശെഷം ലുഥർ ക്ഷമ ചൊദി
ക്കുന്ന പ്രകാരം ഒരു കത്ത എഴുതി: അയ്യൊ, ഞാൻ തീ
ൎത്ത പുസ്തകങ്ങളിലും മറ്റും വെണ്ടും വിനയവും ശാന്ത
തയും എല്ലാം കാട്ടാതെ പൊയി സത്യം; അതു ക്ഷമിക്കെ
ണമെ, ദൈവകരുണയാൽ ഇതിനു മാറ്റം വരുത്താം
ശത്രുക്കൾ മിണ്ടാതെ ഇരുന്നാൽ, ഞാനും ആ പത്രിക
കളെ ചൊല്ലി ഇനി ഒരു വാക്കും പറുകയും ഇല്ല. എ
ന്റെ ഉപദെശമൊ, ശാസ്ത്രൊക്തങ്ങൾ എനിക്കു പ്ര
മാണമല്ലായ്കയാൽ, ഞാൻ മണവാട്ടിയാകുന്ന സഭയു

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/32&oldid=180633" എന്ന താളിൽനിന്ന് ശേഖരിച്ചത്