ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ആയവന്നു ലുഥർ ഒരു കത്തു എഴുതി അയച്ചത, അ
വൻ തള്ളിക്കളഞ്ഞു, ലുഥരുടെ നാശകാലം വന്നു എ
ന്നു പലരും നിശ്ചയിച്ചു കൈ കൊട്ടി. മറ്റെ നായക
ന്മാർ അവനൊടു ഇങ്ങു വാ, ഞങ്ങൾ വാളൂരി നിന്നെ
പരിപാലിക്കാം എന്നു അപെക്ഷിച്ചപ്പൊൾ, അത
രുതു, വചനം അത്രെ ലൊകത്തെ ജയിക്കുന്നതു. വച
നത്താലെ ദൈവസഭെക്കു രക്ഷ വരുന്നു. വചനത്താ
ലെ സഭാദൂഷ്യങ്ങളെ മാറ്റാം, ദൈവം വാഴുന്നു; രക്ഷാ
വഴിയെ അടെച്ചു വെക്കെണ്ടതല്ല, എന്നത്രെ എന്റെ
കാംക്ഷ ശെഷം എല്ലാം പൊറുക്കാം എന്നു ഉത്തരം പ
റഞ്ഞു, പാപ്പാവിന്റെ പിഴ തീൎക്കെണ്ടതിന്നു കൈസ
രിനും ഒരു വഴി കാണിച്ചു, ഉപദെശം ചമെച്ചച്ചടി
പ്പിച്ചു. പാപ്പാ മുതലായ പാതിരികൾ ദെവമയമായവം
ശം എന്നും ശെഷം എല്ലാം ലൊകമയം എന്നും വിചാ
രിച്ചുവല്ലൊ. അങ്ങിനെ അല്ല. വിശ്വാസം ഒന്നും, സ്നാ
നം ഒന്നും, ൟ രണ്ടുള്ളവർ എപ്പെർപ്പെട്ടവരും ദൈവ
ത്തിന്നു രാജാചാൎയ്യരാകുന്നു. ഓരൊരുത്തിന്റെ ശുശ്രൂ
ഷ വെവ്വെറെ എങ്കിലും, അതു ശെഷം അവയവങ്ങളു
ടെ സമ്മതത്താലെ അത്രെ വരുന്നു. പാപ്പാ സഭാശിര
സ്സല്ല; സാധുക്കളായ യെശു, പെത്ര മുതലായവരൊ
ടും ആ ഗൎവ്വിഷ്ഠനുമായി എന്തൊരു സാദൃശ്യം? അവ
ന്റെ മന്ത്രികളുടെ ലൊഭത്താൽ സൎവ്വ ലൊകസ്ഥധ
നം രൊമയിലെക്കു ഒഴുക കൊണ്ടു, ഇതല്യ രാജ്യങ്ങളി
ൽ പാതിരികൾക്കല്ലാതെ, ഒരു സുഖപ്രാപ്തിയും ശെ
ഷിച്ചില്ല. ഗൎമ്മന്ന്യൎക്കു ഇതു സഹിക്കാമൊ? സഹിക്കാ
വത എങ്കിലും, ദൈവവചനകവൎച്ച സഹിക്കുരുത!
ചെറു കള്ളന്മാരെ തൂക്കുന്നു എങ്കിൽ, മാഹചൊരന്മാ
രെ തൊഴെണമൊ? സൎവ്വ രാജാക്കന്മാരെയും പിഴുക്കു
വാൻ തനിക്കു അവകാശം ഉള്ള പ്രകാരം അവൻ
4

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/39&oldid=180642" എന്ന താളിൽനിന്ന് ശേഖരിച്ചത്