ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യത്തിൻ അധരം എന്നെക്കും സ്ഥിരപ്പെടും,
ചതിനാവൊ ഇമെപ്പൊളം നെരം. (സുഭാ. ൧൨, ൧൯.)

ദൈവവചനത്തെ മാത്രം തങ്ങളുടെ വിശ്വാസ
ത്തിന്നു ആധാരം ആക്കുന്ന വെദക്രിസ്ത്യാനികൾ രൊ
മസഭയിൽ നിന്നു (സൎവ്വീശ്വരമതത്തിൽ നിന്നു) പി
രിഞ്ഞു പൊയ അവസ്ഥ ഇതിൽ കാണിക്കുന്നു. ൟ
പിരിവു മനുഷ്യർ ആകട്ടെ പിശാചകട്ടെ അല്ല സ
ൎവ്വശക്തനായ ദൈവം തന്നെ വരുത്തിയതു. വെദ
സത്യത്തെ ഉറപ്പിപ്പാനുള്ള പ്രയത്നത്തെ ഓൎത്തു അ
ഴിയാത്ത ദൈവവചനത്തെ മുറുക പിടിച്ചും ആരാ
ഞ്ഞും നിങ്ങളുടെ നടപ്പിനെ അതിന്നു അനുരൂപിച്ചും
കൊണ്ടു സത്യത്തെ വീണ്ടും വെളിച്ചത്താക്കിയ ദൈ
വത്തെ സ്തുതിക്കെണമെ. സത്യത്തിന്റെ അക്ഷരമെ
പിടിച്ചു അന്യരൊടു പുളെച്ചു പൊകല്ല. സത്യത്തെ
വിശ്വസിച്ചു അന്യരൊടു സൌമ്യതയിൽ പെരുമാരു
ക ക്രിസ്ത ശിഷ്യന്റെ ലക്ഷണം വെദക്രിസ്ത്യാനിക
ളല്ലാത്തവരൊടു അപെക്ഷിക്കുന്നിതു: പതിതർ എന്നു
വെഗം പഴിക്കാതെ മുങ്കൊപം കൂടാതെ ൟ ചെറു പു
സ്തകത്തെ ശൊധന ചെയ്യെണമെ.

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/4&oldid=180602" എന്ന താളിൽനിന്ന് ശേഖരിച്ചത്