ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

സിച്ചു, നീച പാത്രത്തിൽ ദെവപൂൎണ്ണത അധിവ
സിക്കും വണ്ണം വിളങ്ങി, സന്തൊഷത്തൊടെ മരണ
ത്തെയും സഹിപ്പാൻ വട്ടം കൂട്ടി. അല്യന്തർ രാജസം
ഘത്തിൽ വന്നു, ൮ നാഴികയൊളം ലുഥരുടെ കള്ളമത
ത്തെ ആക്ഷെപിച്ചും, ൟ വിഷമുള്ള വെർ പറിച്ചു,
ശൊഭിത വസ്ത്രം ഉടുത്ത പിശാചിനെ സംഹരിക്കെ
ണം എന്നപെക്ഷിച്ചും, പണം, വാഗ്ദത്തം, മുതലായ
തിനാൽ മഹാലൊകരെ അധീനമാക്കിയ ശെഷം, ഗ
യൊൎഗ തുടങ്ങിയുള്ള നായകന്മാർ വിശ്വാസമില്ലാത്ത
വരാകിലും രൊമയുടെ നെരെ ൧൦൧ സങ്കടങ്ങളെ ബൊ
ധിപ്പിച്ചു. നാം രൊമയിലെക്കു നിത്യം ദാസന്മാരായി
രുന്നു, ഗൎമ്മന്ന്യ പണം ഒക്കയും പാപ്പാവിന്റെ സു
ഖഭൊഗങ്ങൾക്കായി തൂകി കൊടുക്കെണമൊ? എന്നും
മറ്റും വൈരം കൊടുക്കുന്നതു കെട്ടാറെ, കൈസർ ലു
ഥരെ വിളിച്ചു, ൨൧ ദിവസം വരെയും നിൎഭയ പത്രി
ക ഒപ്പിട്ടയക്കയും ചെയ്തു. അപ്പൊൾ സുവിശെഷം
നിമിത്തം തടവിലായി പിന്നെ തെറ്റിപ്പൊയിട്ടുള്ള ഒ
രു സത്യവനായി ബുഗഹ്നാഗൻ എന്നവൻ ലുഥ
രുടെ വീട്ടിൽ എത്തി ഇരിക്കകൊണ്ടു, ലുഥർ അവ
നെ വിത്തമ്പൎക്കിലെ ഇടയനാക്കി വെച്ചു, വിദ്യാല
യ പ്രവൃത്തി മെലങ്കതനിൽ സമൎപ്പിച്ചു. ഞാൻ മരി
ച്ചാലും, സത്യത്തിൽ ഉറച്ചു നിന്നു കൊൾവിൻ എന്നു
പറഞ്ഞു, എല്ലാവരും കരഞ്ഞു നില്ക്കെ, താൻ ൩ സ്നെ
ഹിതന്മാരൊടു കൂട പുറപ്പെട്ടു ചെന്നു. എത്രയും നി
ഷിദ്ധം എങ്കിലും, ഓരൊ ദിക്കിൽ നമ്മുടെ നീതി ആ
കുന്ന ക്രിസ്തനെ അറിയിച്ചു, സാത്താൻ രൊഗം വ
രുത്തീട്ടും പ്രയാണം മുടക്കുവാൻ കഴിവു വന്നില്ല. ചി
ല ഊരുകളിൽ കാണുന്നവർ എല്ലാം സന്തൊഷവും
കണ്ണുനീരും കാട്ടും, തിങ്ങിയ പുരുഷാരങ്ങൾ എവിട

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/45&oldid=180649" എന്ന താളിൽനിന്ന് ശേഖരിച്ചത്