ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

തിന്നു അപെക്ഷിക്കുന്നു. അപൊസ്തല പ്രവാചക
രെക്കൊണ്ടു എന്നെ ആക്ഷെപിച്ച ഉടനെ, ഞാനും
എന്റെ പുസ്തകങ്ങളെ ചുട്ടു കളയും. ഇതിനെ വിചാ
രിച്ചിട്ടു പറയുന്നു. ദൈവവചനം പണ്ടു ചെയ്ത കണ
ക്കെ ൟ നാളുകളിലും പിരിച്ചലും കലക്കവും വരുത്തു
ന്നതിനാൽ, സന്തൊഷം തൊന്നുന്നു. സമാധാനം
അല്ല, വാൾ വരുത്തിയവനെ അറിയുന്നുവല്ലൊ. എ
ങ്കിലും പുതിയ കൈസരുടെ വാഴ്ചയ്ക്ക രക്തം കലൎന്ന
ആരംഭവും, സങ്കടമുള്ള അവസാനവും സംഭവിക്കാ
തെ ഇരിപ്പാൻ ഭയപ്പെടുന്നു. ലൌകിക പ്രകാരം നി
രൂപിച്ചതിനാൽ, സ്വന്ത നാശം വരുത്തിയ മിസ്ര,
ബാബെൽ, ഇസ്രയെൽ രാജാക്കന്മാരുടെ കഥകളെ
ഓൎക്കെണ്ടു (യൊബ, ൯, ൫) മഹാ രാജാക്കന്മാൎക്കു എ
ന്റെ ഉപദെശത്തിന്നു ആവശ്യമില്ല, ഗൎമ്മന്ന്യ രാ
ജ്യത്തിന്നു കടക്കാരനാകകൊണ്ടത്രെ പറവാൻ തുനി
യുന്നു. ആകയാൽ ശത്രുക്കളുടെ ൟൎഷ്യെക്ക എന്നെ
ഏല്പിച്ചു കളയാതെ ഇരിപ്പാൻ അപെക്ഷിക്കുന്നു. ഇ
തുവും മറ്റും ഗൎമ്മന്ന്യ വാക്കായി പറഞ്ഞ ശെഷം, ല
ത്തീനിലും കെൾക്കെണം എന്ന കല്പനയായപ്പൊൾ,
ലുഥർ വാടാതെ ആവൎത്തിച്ചു പറഞ്ഞു തിൎന്നാറെ, പ്ര
സംഗം വെണ്ടാ; പ്രത്യപഹാരമൊ എന്തൊ ചെയ്യു
ന്നു? എന്നു ക്രുദ്ധിച്ചു ചൊദിച്ചതിന്നു: പല്ലും കൊമ്പും
കൂടാതെ സ്പഷ്ട ഉത്തരം വെണ്ടിയതിനാൽ, തരാം പാ
പ്പാവും സഭായൊഗങ്ങളും പലപ്പൊഴും വിശ്വാസ
ത്തിൽനിന്നു തെറ്റി, തമ്മിൽ തമ്മിലും വിപരീതമായ
തു വിധിച്ചിരിക്കു കൊണ്ടും, ഞാൻ വെദത്താലെ ബ
ദ്ധനാക കൊണ്ടും ദൈവവചനത്താലെ അന്യബൊ
ധം വരുത്താഞ്ഞാൽ ഒന്നും പ്രത്യപഹരിക്ക ഇല്ല. മ
നസ്സാക്ഷിക്കു വിരൊധമായി ചൊല്ലുവാൻ ന്യായമ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/50&oldid=180654" എന്ന താളിൽനിന്ന് ശേഖരിച്ചത്