ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ഇരിക്കും; പിന്നെയും അല്പ നെരം കഴിഞ്ഞാൽ, എ
ന്നെ കാണും, എന്നു യെശു പറഞ്ഞതു പൊലെ ന
മുക്കും ഒരുയിൎപ്പുനാൾ പുലരും. അന്നു ഹല്ലലുയാ എ
ന്നു പാടും. ഇങ്ങിനെ വഴിയിൽ വെച്ചു എഴുതി, സ്നെ
ഹിതന്മാരെ അറിയിച്ചു, കൈസൎക്കും ഭൂപതികൾക്കും
കത്തു എഴുതി, ചില ദിക്കിലും പ്രസംഗിപ്പാനും ഇട ഉ
ണ്ടായി. സഹ്സക്കൊൻ തുടങ്ങിയുള്ള സൽപ്രഭുക്ക
ൾ വൎമ്മസിൽനിന്നു വിട്ടുപൊയ ഉടനെ, കൈസർ
ശെഷമുള്ളവരൊടു കൂട നിരൂപിച്ചു, ഭ്രാന്തനും സാ
ത്താനുമായ ലുഥരെ ശപിച്ചു: അവൻ ഗൎമ്മന്ന്യ രാജ്യ
ത്തിൽ എങ്ങും നില്ക്കരുത; ആരും തുണെക്കരുത.
കാണുമ്പൊൾ തടവിലാക്കെണം. ശിഷ്യന്മാരെയും പു
സ്തകങ്ങളെ വിൽക്കുന്നവരെയും പിടിച്ചു വെക്കെണം
എന്ന ശാപശാസനം എഴുതി, പള്ളിയിൽ വെച്ചു ഒ
പ്പിട്ടു, രാജമുദ്ര വെക്കയും ചെയ്തു.

ലുഥർ വഴിയിൽ വെച്ചു മുത്താച്ചിയെ കണ്ടു, ആ
ശ്ലെഷം ചെയ്തു, അനുജൻ മുതലായവരൊടും ഒന്നിച്ചു
കാട്ടിൽ കൂടി പൊരുമ്പൊൾ, മുഖം മറെച്ചു കെട്ടിയ ൫
ആയുധപാണികൾ കുതിരകളെ ഓടിച്ചു വന്നു, ശെ
ഷമുള്ളവരെ ആട്ടി, ലുഥരെ വലിച്ചു, ഒരു കുതിര മെ
ൽ കരെറ്റി ക്ഷണത്തിൽ കൊണ്ടുപൊയി, അൎദ്ധ രാ
ത്രിയിൻ ഒരു മലക്കൊട്ടയിൽ എത്തി പാൎപ്പിക്കയും ചെ
യ്തു. ഗൎമ്മന്ന്യ രാജ്യത്തിൽ എങ്ങും അയ്യൊ, ശത്രുക്കളു
ടെ കൈയിൽ അകപ്പെട്ടു പൊയി എന്നു മുറയിടും കാ
ലം, ലുഥർ ഗയൊൎഗ പ്രഭു എന്ന പെരും വെഷവും
ധരിച്ചു, തന്നെ കൈസരുടെ കൊപത്തിൽ നിന്നു
തെറ്റിച്ച സഹ്സക്കൊന്നും അറിയാത്ത ഒളിയെടുത്തു
വളരെ മാസം അജ്ഞാത വാസം കഴിക്കയും ചെയ്തു.
5✻

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/53&oldid=180657" എന്ന താളിൽനിന്ന് ശേഖരിച്ചത്