ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

൧൧. സ്വിച്ച സഭ.

അക്കാലം ഗൎമ്മന്ന്യ രാജ്യത്തിലല്ലാതെ അതിന്റെ
തെക്കെ കൊണിലും ദെവവചനം കുഴിയിൽനിന്നുയി
ത്തെഴുനീറ്റു. സ്വിച്ചർ ആല്പ മലകളിൽ ധനം അ
റിയാതെ, പരാക്രമം കൊണ്ടു വിശ്രുതരായി, ശെഷം
ധനത്തിന്നായി പാപ്പാ മുതലായ മഹാ ലൊകരുടെ
പടകളിൽ കൂലിച്ചെകം ചെയ്തു കൊണ്ടിരുന്നു. ആക
യാൽ പാപ്പാവിന്നു അവരിൽ വളരെ താല്പൎയ്യം തൊ
ന്നി. അവിടെ ചുരിൿ പട്ടണത്തിൽ (൧൫൧൮ ആ
മതിൽ) ബൊധകനായ ജ്വിംഗ്ലി പാപമൊചന പത്രി
കകളെ വില്ക്കുന്നവരൊടു എതിൎത്തു നിന്നിട്ടും, തലവ
ന്മാർ വിരൊധഭാവം കാട്ടാതെ, കുത്തകക്കാരെ നിക്കി,
പാപ്പാ ആരെയും ശപിച്ചതുമില്ല. ജ്വിംഗ്ലിയും മാനു
ഷക്രിയ സാരമായ്വരികിൽ, ക്രിസ്തമരണം വ്യൎത്ഥം എ
ന്നു ദെവാത്മാവിനാൽ പ്രസംഗിച്ചതു കൊണ്ടു പല
രും വിശ്വസിച്ചു. സ്നെഹിതന്മാർ ബാസൽ മുതലാ
യ സ്വിച്ച പട്ടണങ്ങളിൽ അപ്രകാരവും ധൈൎയ്യ
ത്തൊടെ അറിയിച്ചു തുടങ്ങി, ലുഥരുടെ പുസ്തകങ്ങളെ
വായിച്ചു പരത്തുകയും ചെയ്തു. സന്ന്യാസികൾ വ
ളരെ കലശൽ ചെയ്താറെ, ചുരികിലെ അധികാരികൾ
യൊഗം കൂടി (൧൫൨൦ ആമതിൽ) വെദത്തിൽ കാണാ
ത്ത ഉപദെശം ഇനി പ്രസംഗിക്കരുത എന്നു തീൎച്ച
പറഞ്ഞതിനാൽ, ദെവവചനം ബലപ്പെട്ടു ഫലിച്ചു.
ജ്വിംഗ്ലി സ്വിച്ചരൊടു ഇനി കൂലിച്ചെകത്തിന്നു പാപ്പാ
വെ എങ്കിലും, പ്രാഞ്ചിനെ എങ്കിലും ആശ്രയിച്ചു
പൊകരുതെ എന്നു വളരെ അപെക്ഷിച്ചതിനാൽ,
(൧൫൨൨ ആമതിൽ) വിരൊധം അധികമായി, മഹാ
കർ പ്രത്യെകം ലുചൎന്നിൽ വെച്ചു സുവിശെഷകരെ
യും വെദത്തെയും മറുനാടു കടത്തി, ശെഷം ദിക്കുകളി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/54&oldid=180658" എന്ന താളിൽനിന്ന് ശേഖരിച്ചത്