ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

അപ്പൊൾ കൈസർ പ്രാഞ്ചി തുൎക്കരൊടും യുദ്ധം
ഉണ്ടായതിനാൽ, സഭയുദ്ധത്തെ കരുതാതെ പൊയ
പ്പൊൾ വിത്തമ്പൎക്കർ മീസ്സാരധന ബിംബപൂജയ
ത്രെ എന്നു തള്ളി, സന്ന്യാസികൾ മഠങ്ങളെ വിട്ടു,
കൈപ്പണികളെ എടുത്തു, ജീവനം കഴിച്ചു, കരൽസ്ത
ത്ത രാത്രിഭൊജനത്തിൽ പാനീയം കൂട കൊടുത്തു, താ
നും വിവാഹം ചെയ്തു. എന്നാൽ പിശാചു കളകളെ
വിതെച്ചിട്ടു, ചിലർ: വെദം അക്ഷരം അത്രെ; സദാ
ത്മാവു പ്രമാണം എന്നു ചൊല്ലി, അപൊസ്തലഭാവം
നടിച്ചു, പ്രവാചകം തുടങ്ങി, മനസ്സിൽ വന്ന പ്രകാ
രം ലൊകപ്രളയം അറിയിച്ചു, പഠിപ്പും ശാസ്ത്രവും വെ
ണ്ടാ, വായിച്ചു കൂടാത്തവനും ദെവാത്മാവിനാൽ ക്ഷ
ണനെരത്തിൽ സിദ്ധ ബൊധകനായി ചമയും എ
ന്നും മറ്റും ജല്പിച്ചു, ബാലസ്നാനത്തെയും നീക്കി, പ
ള്ളിയിലെ ചിത്രങ്ങൾ ക്രൂശു മുതലായ അടയാളങ്ങളെ
തകൎത്തും ചുട്ടും, പരിശുദ്ധർ മാത്രം ചെരുന്ന സഭയെ
ഉണ്ടാക്കുവാൻ നൊക്കി. ആയതു കണ്ടാറെ, സഹ്സ
ക്കൊൻ തുടങ്ങിയുള്ള സത്തുക്കൾ സംശയിച്ചു, ലുഥ
രൊ പരമാൎത്ഥം ഗ്രഹിച്ചു ഇതു പിശാചിന്റെ പണി.
ഇവർ ദൈവവചനത്തിന്നു എങ്ങും ദുൎവ്വാസന പിടി
പ്പിക്കുന്നു. ഇവരൊടു ദൈവം ഒന്നും അറിയിച്ചില്ല.
വല്ലവരൊടും അഭിമുഖമായി പറഞ്ഞു എങ്കിൽ, അവ
രെ പൊടിയൊളം താഴ്ത്തി, നരകവെദനകളെ പിടിപ്പി
ച്ചു ഇടിച്ചും കൊന്നും, മരണത്തിൽനിന്നു ജീവിപ്പി
ച്ചും ഉള്ളവരൊടു സംസാരിച്ചിട്ടുണ്ടായിരിക്കും. ൟ പു
തു ദീൎഘദൎശികൾ കഷ്ടത അല്ല. ആത്മസുഖത്തെ
അത്രെ അറിയുന്നതാകയാൽ, അവരെ വിചാരിക്കരു
ത എന്ന എഴുതിയതും അല്ലാതെ, മനഃക്ലെശം സഹി
യാഞ്ഞു, (൧൫൨൨ ആമതിൽ മാൎച്ച) വൎത്തബുൎഗ്ഗ കൊ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/57&oldid=180663" എന്ന താളിൽനിന്ന് ശേഖരിച്ചത്