ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ട്ടയെ വിട്ടു, ദൈവനാമത്തിൽ ഇനി മടങ്ങി വരികയി
ല്ല എന്നു ആണയിട്ടു, പൊകയും ചെയ്തു.

൧൩. കള്ള ദീൎഘദൎശികളെ മടക്കിയതു.

പാപ്പാവാഴ്ചയെ ഇടിച്ചാൽ പൊരാ, പുതിയ പ
ണി എടുപ്പിക്കെണം എന്നു കണ്ടു, ലുഥർ രാവും പക
ലും യാത്രയായി, അരികിൽ എത്തിയപ്പൊൾ, സഹ്സ
ക്കൊന്നു എഴുതി: ഭയത്താലല്ല, നിങ്ങളുടെ പ്രസാദ
ത്തിന്നായി ഇത്ര കാലം ഒളിച്ചിരിപ്പാൻ ഞാൻ സമ്മ
തിച്ചു. ഇനി കഴികയില്ല. കൊയ്മ അല്ല, യെശു തുണ
യാക്കെണം. നിങ്ങൾ എന്നെ പരിപാലിക്കെണം എ
ന്നല്ല, ഞാൻ നിങ്ങളെ പരിപാലിപ്പാൻ സംഗതി വ
രും. നിങ്ങളാലും വാളാലും ഒന്നും കഴികയില്ല. ദൈവമെ
എല്ലാം ചെയ്യെണ്ടു. വിശ്വാസം ഏറയുള്ളവൻ പരി
പാലിപ്പാൻ മതിയായവൻ. നിങ്ങളൊ അല്പ വിശാ
സി ആകയാൽ, ൟ കാൎയ്യത്തിൽ ഒന്നും ചെയ്യരുതെ, ഒ
ന്നും കരുതരുതെ; കൈസരെ അനുസരിക്കെ ആവു.
എന്നെ പിടിച്ചു കൊന്നു പൊയാലും നിങ്ങൾക്കു എ
ന്തു? ദുഃഖം ഒന്നും അരുതു. വിത്തമ്പൎക്കിലെ എന്റെ
ആട്ടുകൂട്ടത്തെ മെയ്പാൻ ദെവകല്പനയായി. ഞാൻ എ
ന്റെ കൎത്താവിനെ അനുസരിക്കെണം. ആയവനിൽ
അങ്ങുന്നു വിശ്വസിച്ചാൽ, ദെവതെജസ്സെ കാണുമാ
യിരുന്നു. ഇന്നെ വരെയും വിശ്വസിക്കായ്കയാൽ, അ
ത്രെ അങ്ങെക്ക ഒന്നും കാണായ്വന്നില്ല, എന്ന എഴുതി
പട്ടണത്തിൽ എത്തിയ ഉടനെ വചനത്താലെ പി
ശാചിനെ ചവിട്ടി ക്കളയെണം എന്നു വെച്ചു, പ
ള്ളിയിൽ അനെകം കൂട്ടങ്ങളൊടു പ്രസംഗിച്ചു. ബിം
ബങ്ങളെ ചുടുന്നതു എന്തിന്നു? പൌൽ അഥെനയി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/58&oldid=180664" എന്ന താളിൽനിന്ന് ശേഖരിച്ചത്