ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചു കൊണ്ടിരുന്നു. വിശെഷിച്ചു ഗൎമ്മന്ന്യ രാജ്യത്തി
ൽ പാപ്പാവിന്റെ വലിപ്പവും മാനുഷ കല്പനകളുടെ
അബദ്ധവും പലൎക്കും അസഹ്യമായി വൎദ്ധിച്ചു, മാ
റ്റം വരുത്തുവാൻ മാനുഷശക്തിവിദ്യകളും എത്തി
യില്ല താനും.

൨. ലുഥരിന്റെ ജനനം.

൧൪൮൩ ആമതിൽ നവമ്പ്ര ൧൦൹ മൎത്തിൻ ലുഥ
ർ എന്നവൻ സഹസ നാട്ടിൽ ജനിച്ചു. അവന്റെ
അഛ്ശൻ ലൊഹങ്ങളെ ഉരുക്കുന്നവൻ. മക്കൾ ചെറി
യന്നെ വിറകിന്നു കാട്ടിൽ പൊകും, അമ്മയുടെ കൂട
ചുമടുകളെ എടുക്കും. അമ്മയഛ്ശന്മാർ സ്നെഹിച്ചു എ
ങ്കിലും, അത്യന്തം ശിക്ഷിച്ചു പൊരുകയാൽ, കുട്ടി ചെ
റുപ്പത്തിലെ വളരെ ശങ്കഭാവം കാട്ടി. എഴുത്തുപള്ളിയി
ലും അടി ഏറുക കൊണ്ടു, ൧൦ കല്പന, കൎത്തൃപ്രാൎത്ഥന,
ലത്തീന വ്യാകരണം, മുതലായതു വെഗത്തിൽ പഠി
ച്ചു എങ്കിലും, മനസ്സിന്നു ഒരു സന്തൊഷവും വന്നി
ല്ല. ദൈവത്തിൽ ഇഷ്ടമല്ല ഭയമുണ്ടായതെ ഉള്ളു. യെ
ശുനാമം കെൾക്കുന്തൊറും മുഖവാട്ടവും വിറയലുമാ
യി. ൧൪ വയസ്സായാറെ അഛ്ശൻ അവന്റെ സാമൎത്ഥ്യം
കണ്ടു “നീ പണ്ഡിതനാകെണം” എന്നു ചൊല്ലി, വ
ലിയ പള്ളിയിൽ അയച്ചു. അവിടെ പഠിപ്പിന്നു ന
ല്ല പാങ്ങുണ്ടായിട്ടും, പണം അയപ്പാൻ അഛ്ശന്നു ക
ഴിയായ്ക കൊണ്ടു, മറ്റെ ചില കുട്ടികളൊടു ഒന്നിച്ചു
ചെൎന്നു, പട്ടണക്കാരുടെ വാതിൽ മുമ്പാകെ ക്രിസ്തു സ്തു
തികളെ പാടും. അതിന്നും ചിലപ്പൊൾ അപ്പമല്ല, പ
രുഷ വാക്കുകളെ കെൾക്കും. ഒരു ദിവസം ൩ വീട്ടു
കാൎക്കു പാടി കെൾപിച്ചിട്ടും, ഒരു ഭിക്ഷയും കിട്ടാഞ്ഞു,

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/6&oldid=180604" എന്ന താളിൽനിന്ന് ശേഖരിച്ചത്