ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ചെയ്തു. അവന്റെ കെട്ടിയവളായ കഥരീന മുമ്പെ
സന്ന്യാസിനിയായി, വെദം നിമിത്തം മഠത്തിൽ നി
ന്നു തെറ്റിയവൾ തന്നെ (൧൫൨൫ ആമതിൽ ജൂൻ.)
അവളും പലപ്പൊഴും അവന്നു ദുഃഖകാലത്തിൽ ആ
ശ്വാസം ജനിപ്പിച്ചിരിക്കുന്നു. വിശേഷാൽ ഒരു ദിവ
സം ആവൾ ഭൎത്താവ സൎവ്വദാ ദുഃഖിച്ചു വിഷാദിക്കു
ന്നതിനെ കണ്ടു, വസ്ത്രം മാറ്റി പാൎത്തു. അവൻ മട
ങ്ങി വന്നു കണ്ടാറെ കറുത്ത വസ്ത്രം ധരിപ്പാൻ സംഗ
തി എന്തു? വല്ലവർ മരിച്ചുവൊ? എന്നു ചൊദിച്ചപ്പൊ
ൾ സ്വൎഗ്ഗത്തിലെ മരണവൎത്തമാനം കേട്ടില്ലയൊ?
ഇന്നു വളരെ ഖിന്നത വേണം. സൎവ്വശക്തനായ
ദൈവം മരിച്ചു. അയ്യൊ! എന്നു പറഞ്ഞതിന്നു: ശി!
എന്തൊരു മൊഴി. അങ്ങിനെ വരികയില്ല എന്നു കെ
ട്ടാറെ വിശ്വാസിയായ നിന്റെ മുഖത്തിന്നു കാർ പി
ടിപ്പാൻ മറ്റ സംഗതി ഉണ്ടാകുമൊ? ദൈവം ഇല്ല എ
ന്നേ വേണ്ടു. അവൻ മരിച്ചു സത്യം. എന്നു ചൊന്ന
പ്പൊൾ, ലുഥർ പ്രസാദിച്ചു നീ വിശ്വാസിയായ ഭാ
ൎയ്യ തന്നെ; ൟ ഉപകാരത്തിന്നു സലാം എന്നു പറ
ഞ്ഞു അവളെ ചുംബിച്ചു. ശത്രുക്കളുടെ ക്രൊധം മുഴു
ക്കയാൽ, സഹ്സ, ഹെസ്സ, പ്രുസ്യ, മുതലായ കൊയ്മകൾ
ഇനി വെണം എങ്കിൽ, നാമും വാൾ എടുത്തു, സു
വിശെഷസ്വാതന്ത്ര്യത്തിന്നു വെണ്ടിപൊരുതു കൊ
ള്ളാം എന്നു ഐകമത്യപ്പെട്ടു, തീൎച്ച പറഞ്ഞതു കേട്ടറെ
(൧൫൨൬ ആമതിൽ) കൈസർ ശേഷം യുദ്ധങ്ങളെ ജ
യിച്ചു സമൎപ്പിച്ചു, പുതിയ മതത്തെ സംഹരിപ്പാൻ
സ്പാന്യയിൽനിന്നു ബദ്ധപ്പെട്ടു വന്നു. ലുഥരൊ ദെവ
സിംഹാസനത്തിന്മുമ്പിൽ വിശ്വാസപ്രാത്ഥനകളാ
ലെ പൊരാടിയാൽ മതി, എന്നു തീൎത്തു പറഞ്ഞു, എല്ലാ
വരെയും അതിന്നായി ഉത്സാഹിപ്പിച്ചു വന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/66&oldid=180672" എന്ന താളിൽനിന്ന് ശേഖരിച്ചത്