ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ദേവദാനങ്ങൾ അല്ല, നാം വിശ്വസിക്കെണ്ടതിന്നു
അടയാളങ്ങൾ അത്രെ എന്നും ക്രിസ്തൻ ഇവിടെ അ
ല്ല, ദൈവത്തിന്റെ വലതു ഭാഗത്തു തന്നെ ഇരിക്കു
ന്നു എന്നും ക്രിസ്തശരീരത്തിന്നും അപ്പത്തിന്നും തമ്മി
ൽ എത്ര ദൂരം, എന്നാൽ ഭ്രമിക്കും സ്വൎഗ്ഗത്തിന്നും ഉള്ള ദൂ
രംപൊലെ തന്നെ ബുദ്ധിക്കു വിരൊധമായ്ത ഒന്നും പ്ര
മാണിക്കരുത എന്നും നിശ്ചയിച്ചു. ബാസലിൽ സു
വിശെഷത്തെ പരത്തുന്നവരും മറ്റെ സ്വിച്ചരും
അപ്രകരം സമ്മതിച്ചു. പ്രാഞ്ചിലെ സുവിശെഷപ്രി
യന്മാരും ആ പക്ഷം തിരിഞ്ഞു. അക്കാലത്തിലെ ക
ലഹക്കാരൊ ൟ നവീകരണവും എല്ലാം പൊരാ, സ
ഭയിൽ ശുദ്ധന്മാരത്രെ വേണം. ബാലൎക്കല്ല സദാത്മാ
വുള്ളവൎക്കേ സ്നാനം കൊടുക്കാവു. വേദം വെണ്ടാ; പ
രിശുദ്ധരല്ലാതെ അധികാരികളും ഇല്ല എന്നു ഉപദേ
ശിച്ചു. ഭ്രാന്തിനാൽ എല്ലാം മാറ്റുവാൻ തുടങ്ങുമ്പൊൾ,
ചുരികിൽ വെച്ചു വളരെ ആളുകളെ ശിക്ഷിപ്പാൻ സം
ഗതി വന്നു.

അതു കൊണ്ടു ലുഥർ ഏറ്റം വിഷാദിച്ചു, നവീ
കരണത്തിനു അതിരിടെണം എന്നു വെച്ചു, ദെവ
വചനത്തിലെ അക്ഷരവും ബഹുമാനിച്ചു, മനുഷ്യ
പുത്രൻ മഹത്വപ്പെട്ട ശേഷം ഒരു സ്ഥലത്തിൽ ത
ന്നെ അടങ്ങാതെ ഇഷ്ടമായ്തൊന്നുന്ന ഏതു സ്ഥല
ത്തും ഇരിക്കകൊണ്ടു, അപ്പത്തിലും പാനത്തിലും ത
ന്റെ ശരീരത്തെ നമുക്കു തരുവാൻ വിചാരിച്ചാൽ,
അതിനു എന്തു വിരോധം? ഇതു എന്റെ ശരീരം
ആകുന്നു എന്ന വാക്കു നില്ക്കട്ടെ. അതു കുറെക്കുന്ന
തിന്നു ലോകജ്ഞാനം മതി, ഉറപ്പിക്കേണ്ടതിനു വി
ശ്വാസം വേണം എന്നു തൎക്കിച്ചു. ആകയാൽ നവീ
കരണക്കാർ രണ്ടായിടഞ്ഞതു ശത്രുക്കൾ. കണ്ടു; വള

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/69&oldid=180675" എന്ന താളിൽനിന്ന് ശേഖരിച്ചത്