ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

രെ ചിരിച്ചു. നോക്കിയൊ? നിങ്ങളുടെ വേദപാഠം
കൊണ്ടു ജനിക്കുന്ന സത്യോപദേശവും ഐക്യവും
എവിടെ? എന്നു പരിഹസിച്ചും പോന്നു, ഹിംസക
ളെ അധികമാക്കുകയും ചെയ്തു.

അതിനാൽ ലുഥൎക്കു വളരെ ക്ലെശം വന്നു എങ്കി
ലും, സഹൊദരന്മാരൊടു ഇതു അല്പ കാൎയ്യം എന്നു പ
റയരുതു. പിശാചു ഒരു സത്യത്തെ മോഷ്ടിപ്പാൻ ഇ
ത്ര പ്രയാസപ്പെടുന്നത എന്തിന്നെന്നാൽ, മതിലിൽ
ഒരിടിവുണ്ടായാൽ, തനിക്കു മതി. പൊഞ്ചങ്ങലയിൽ ഒ
രു വട്ടക്കണ്ണി എടുത്താൽ, ശേഷവും സുഖെന കഴി
ക്കാം. ദേവവചനത്തെ മനുഷ്യബുദ്ധി പ്രകാരം വ്യാ
ഖ്യാനിച്ചു തുടങ്ങിയാൽ, ഒടുവിൽ ഒരു സത്യവും നില്ക്ക
യില്ല. ലോക പ്രകാരം വിചാരിച്ചാൽ ഐക്യം കൊ
ണ്ടു നമുക്കു ഏറ്റവും ആവശ്യം, ആകിലും വചന
ത്തിന്റെ വാഴ്ച തന്നെ അത്യാവശ്യം ദൈവം സ
ൎവ്വവ്യാപി എന്നു പറഞ്ഞതിനാൽ, എനിക്കു പോരാ;
ക്രിസ്താവതാരത്തിന്റെ ശേഷം ദൈവം ഉള്ളെടത്ത
ഒക്കെയും നമ്മുടെ ജ്യേഷ്ഠനും മഹാചാൎയ്യനും ആകുന്ന
മനുഷ്യപുത്രനും ഉണ്ടു. അവന്റെ ദൈവത്വത്തെയും
മനുഷ്യത്വത്തെയും വെൎത്തിരിപ്പാൻ നൊക്കുന്നുവൊ?
അപ്രകാരമുള്ള ക്രിസ്തൻ എനിക്കു വെണ്ടാ എന്നു ഖ
ണ്ഡിച്ചു പറഞ്ഞു, അല്പം പൊലും ഇട വഴങ്ങാതെ നി
ന്നു. അതു നിമിത്തം ഉണ്ടായ വിവാദം ചെറുതല്ല.
പരിശുദ്ധരുടെ ബലഹീനതയും രണ്ടു ഭാഗത്തും തെ
ളിഞ്ഞു വന്നു. ലുഥർ താൻ പിറ്റെ കാലത്തിൽ തന്റെ
പ്രബന്ധങ്ങൾ വന്മാരി പോലെ അലെക്കുന്നതു
കൊണ്ടു ദുഃഖിച്ചു, മെലങ്കതൻ എന്ന പൊലെ എനി
ക്കു ചാറലായി പാറ്റുവാൻ കഴികയല്ല കഷ്ടം എന്നു

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/70&oldid=180676" എന്ന താളിൽനിന്ന് ശേഖരിച്ചത്