ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

പറഞ്ഞു. ഓരൊരുത്തൎക്ക വരഭാഗങ്ങളും കുറവുകളും
വെവ്വേറെ അല്ലൊ!

൧൫൨൭ ആമതിൽ ലുഥൎക്കു രോഗം പിടിച്ചു കല
ശലായപ്പൊൾ, പ്രിയ ദൈവമേ എനിക്കു നിശ്ചയി
ച്ച നാഴിക ഇത തന്നെ ആകുന്നു എങ്കിൽ, നിന്റെ
കരുണയുള്ള ഇഷ്ടം പൊലെ ആകട്ടെ എന്നു പ്രാ
ൎത്ഥിച്ചു, ബലം ഒന്നും ശെഷിക്കാത പ്രകാരം അറിയി
ച്ചു. പിന്നെ ദൈവമെ! നിന്റെ ശത്രുക്കളെ സ
ന്തൊഷിപ്പിക്കരുതെ! നിന്റെ നാമത്തെ എന്റെ ജീ
വനാലും മരണത്താലും മഹത്വപ്പെടുത്തുക! ൟ നാഴി
ക തുണ നില്ക്കണമെ! സാത്താന്നു ഒരധികാരവും
അരുതെ! നിന്റെ വചനത്തിന്നു വെണ്ടി രക്തം
ചൊരിയിപ്പാൻ ഞാൻ വളരെ ആഗ്രഹിച്ചുവല്ലൊ;
പക്ഷെ അതിനു യൊഗ്യനായില്ല എന്നു പ്രാൎത്ഥിച്ച
ശേഷം വൈദ്യൻ വന്നു, ഓരൊന്നു ചികിത്സിച്ചു, ക്ലേ
ശം വിടാഞ്ഞപ്പൊൽ, ലുഥർ കെട്ടിയവളെ ആശ്വസി
പ്പിച്ചു നീ ദൈവവചനം കൈക്കൊണ്ടാൽ, വൈധ
വ്യദുഃഖം ആറും എന്നും, എൻ കൎത്താവായ യെശു
വേ പൊന്നും വെള്ളിയും അല്ല, ഉരത്ത വിശ്വാസം
തരേണമെ! മുട്ടുന്ന എനിക്കു തുറക്കെണമെ! വിലയേ
റിയ വരങ്ങൾ പലതും എനിക്കു നല്കിയല്ലൊ; നിണ
ക്കു ഇഷ്ടം തൊന്നിയാൽ, ആ വക കൊണ്ടു തിരുനാ
മത്തിൻ സ്തുതിക്കായി ചെറിയ സഭെക്കു പിന്നെയും
സെവ കഴിക്കാം. തിരുഭൊജന നിന്ദികളും എന്റെ
ശേഷം എത്ര കലക്കം ഉണ്ടാക്കും, എങ്കിലും, സാത്താ
നെക്കാളും ക്രിസ്തൻ വലിയവനല്ലൊ. ഇതു മതി. എ
ന്നു പ്രാൎത്ഥിച്ചു, കണ്ണീർ വാൎത്തുകൊണ്ടു ഉടനെ ചി
രിക്കുന്ന കുഞ്ഞനെ കണ്ടു, ദെവകൈയിൽ എല്പിച്ച
പ്പൊൾ, ഭാൎയ്യ ദുഃഖം അടക്കി എനിക്കും കുഞ്ഞനും അ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/71&oldid=180677" എന്ന താളിൽനിന്ന് ശേഖരിച്ചത്