ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

ടു പൊരാടുക കൊണ്ടു, വേദകാൎയ്യത്തെ വിചാരിപ്പാ
ൻ ഇട വന്നില്ല; സുവിശേഷക്കാൎക്ക ആണ്ടു തോ
റും ധൈൎയ്യം ഏറുകയും ചെയ്തു. ആകയാൽ ൧൫൨൯
ആമതിൽ ഒരു രാജസംഘത്തിൽ വെച്ചു, ഇനിമെലാ
ൽ ആരും ലുഥരുടെ മതത്തെ അംഗീകരിക്കരുത. മുമ്പെ
അംഗീകരിച്ചുള്ളവർ മീസ മുതലായ പുരാണാരാധന
കൾ ചിലതെങ്കിലും ആചരിച്ചു കൊള്ളെണം എന്നു
കല്പിച്ചപ്പൊൾ, വിശ്വാസികളായ പ്രഭുക്കന്മാർ പ്രൊ
തെസ്കാകും അസമ്മതിപത്രിക എഴുതി ഒപ്പിട്ടു, ഞങ്ങ
ൾ ദേവവചനത്തെ വിടുക ഇല്ല, മനുഷ്യകല്പനയെ
അധികം ബഹുമാനിക്കുന്നതും ഇല്ല. ശത്രുക്കളുടെ എ
ണ്ണം ഏറി വന്നാലും, വിശ്വാസ കാൎയ്യങ്ങളിൽ അതി
നാൽ ഖണ്ഡിതം വരിക ഇല്ല എന്നറിയിച്ചതിനാൽ,
അന്നു മുതൽ പ്രൊതെസ്തന്ത എന്നു പേർ ഉണ്ടായി.

ആയതു കേട്ടാറെ, കൈസർ വളരെ കൊപിച്ചു. അ
നുസരണം കല്പിച്ചു, ദുൎമ്മതക്കാരെ നിഗ്രഹിപ്പാൻ പാ
പ്പാവൊടിണങ്ങി, അവനെ കൊണ്ടു അഭിഷെകം ക
ഴിപ്പിച്ചു, ഗൎമ്മന്ന്യ രാജ്യത്തെക്കു പടയുമായി ചെല്ലു
വാൻ ഒരുമ്പെട്ടു. അതു കൊണ്ടു ഹെസ്യൻ: സുവി
ശേഷക്കാർ എല്ലാവരും ഒന്നിച്ചു ചെൎന്നു, എതിരിടുവാ
ൻ കൊപ്പിടെണം, അതിനു സ്വിച്ചരും സഹ്സരും ൨
വിധമുള്ള ഉപദേശം ഒന്നാക്കി വെപ്പാൻ നൊക്കെ
ണം എന്നു നിൎബ്ബന്ധിച്ചു പറഞ്ഞപ്പൊൾ, ലുഥർ മ
നുഷ്യ സഖ്യതകളെ ക്കൊണ്ടു നല്ല അടിസ്ഥാനം വരി
ക ഇല്ല. ഉപദേശത്തിൽ ഐകമത്യം ഇല്ലാത്ത കാല
ത്തിൽ സംശയം കൂടാതെ സഖ്യം ചെയ്വാൻ കഴിയുന്ന
തുമല്ല. എല്ലാ മാനുഷസഹായത്തെക്കാളും എനിക്കു
൧൧൮ആമത്തെ സങ്കീൎത്തനം തന്നെ ഉറപ്പുള്ള തുണ
ആകുന്നു എന്നു പറഞ്ഞു. എന്നാറെ ഹെസ്യൻ വളരെ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/74&oldid=180680" എന്ന താളിൽനിന്ന് ശേഖരിച്ചത്