ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

എങ്കിലും എന്നു പറഞ്ഞു. ബൊലൊഞ്ഞിൽ കൂടുമോ?
എന്നു കേട്ടാറെ, ആ പട്ടണം ആരുടെ രാജ്യത്തിൽ?
എന്നു ചോദിച്ചു. പാപ്പാവിന്റെ എന്നു കേട്ടപ്പൊൾ,
അയ്യോ! പാപ്പാ ആ പട്ടണത്തെയും കൂട പിടിച്ചു
വൊ? എങ്കിലും ഞാൻ അവിടയും വരാം എന്നു പറ
ഞ്ഞു. മന്ത്രി ഐക്യം വരുത്തേണ്ടതിന്നു പാപ്പാവിന്നു
വിത്തമ്പൎക്കിൽ കൂട വരുവാൻ മനസ്സായിരിക്കും എ
ന്നു ചൊല്ലിയാറെ, നല്ലതു വരട്ടെ! അവനെ കാണ്മാ
ൻ ഇഷ്ടം ഉണ്ടു അവൻ സൈന്യങ്ങളൊടു കൂട വ
ന്നാൽ, സമ്മതം ആകുമൊ? എന്നുകേട്ടാറെ അവന്റെ
അഭിപ്രായം പോലെ ഞങ്ങൾ കാത്തിരിക്കാം എന്നു
പറഞ്ഞു. ൟ സഹ്സ നാട്ടിൽ ബോധകരെയും വെക്കു
ന്നുണ്ടൊ? എന്നു ചോദിച്ചതിന്നു സംശയം കൂടാതെ.
ഇതാ ഒരുത്തൻ ഉണ്ട്. തലയിൽ പട്ടവും അഭിഷേകം.
വടി, കലശം, എണ്ണ, മെഴുത്തിരിയും കൂടാതെ ഇവനെ
ഞങ്ങൾ ഇടയനാക്കി വെച്ചിരിക്കുന്നു എന്നും മറ്റും
പരമാൎത്ഥ പ്രകാരം ഭയം ഒഴിച്ചു പറഞ്ഞു. മന്ത്രി അ
തു എല്ലാം കേട്ടപ്പൊൾ, മനസാ ഉള്ളിൽ കോപിച്ചു,
പിന്നെ വിശ്വസിച്ചു ആരാഞ്ഞു കൊണ്ടു, സുവി
ശേഷത്തെ അനുസരിക്കയും ചെയ്തു.

പാപ്പാവു ഇപ്പൊൾ തന്നെ സഭായോഗം കൂട്ടും,
എന്നു സുവിശേഷക്കാർ കേട്ടു, ശ്മല്ക്കല്ദിൽ കൂടി നി
രൂപിച്ചു പാപ്പാവു നടത്തുന്ന യോഗം കൊണ്ടു ഞ
ങ്ങൾക്കു ഏതും ഇല്ല. ഞങ്ങൾ ഒരു നാളും വിട്ടു പോ
കാത്ത വിശ്വാസവിവരം ഔഗുസ്പുരിയിൽ സ്വീകരി
ച്ചുവല്ലൊ. ഇന്നും എല്ലാവരും കൂടി വിചാരിച്ചു എഴു
തി ഒപ്പിടെണം എന്നുരെച്ചു വിസ്തരിച്ചെഴുതിയപ്പൊ
ൾ, പാപ്പാവു പറഞ്ഞ യോഗത്തിന്നു ഒരൊരൊ താമ
സവും തടവും അകപ്പെട്ടു എന്നും വ്യാജം എന്നും പ
8

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/87&oldid=180696" എന്ന താളിൽനിന്ന് ശേഖരിച്ചത്