ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ളിച്ചു, നിന്റെ വാഗ്ദത്തങ്ങൾ എല്ലാം ആധാരം ആ
ക്കി ചോദിക്കും. നീ ഇപ്പൊൾ കേൾക്കുന്നില്ല, എങ്കി
ൽ, ഞങ്ങൾ നിന്റെ വാഗ്ദത്തങ്ങളെ ഭാവിയിൽ എ
ങ്ങിനെ വിശ്വസിക്കാം? എന്നാറെ മെലങ്കതന്റെ
കൈ പിടിച്ചു ഫിലിപ്പെ! നീ മരിക്കയില്ല. നിന്നെ
കൊല്ലുവാൻ സംഗതി ഉണ്ടാകുന്നു എങ്കിലും, യഹോ
വ ആദാം ഹവ്വ എന്ന പാപിഷ്ഠരിൽ കനിഞ്ഞിരിക്കെ,
നിന്നെ പാപദുഃഖത്താലെ മരിപ്പാൻ സമ്മതിക്കു ഇ
ല്ല. നീ നിന്നെ തന്നെ ഖേദത്തിനാൽ കൊല്ലല്ലേ! കൊ
ന്നും ഉയിൎപ്പിച്ചും കൊണ്ടിരിക്കുന്ന യഹോവയിൽ വി
ശ്വസിക്ക എന്നു ഉറക്കെ പറഞ്ഞു, മെലങ്കതന്നും ആ
ശ്വസിച്ചു സ്വസ്ഥനായ്വന്നു. അവൻ പിന്നെ ഒരു
സ്നേഹിതന്നു എഴുതിയതു: അന്നുള്ള എന്റെ വേദന പ
റഞ്ഞു കൂടാ. ലുഥർ വന്നില്ല, എങ്കിൽ, മരിക്കുമായിരുന്നു.

അനന്തരം ശത്രുക്കളൊടുള്ള സംഭാഷണം വൎമ്മ
സിൽ ഉണ്ടായപ്പൊൾ, ലുഥർ, മെലങ്കതനെയും മറ്റും
നിയോഗിച്ചയച്ചു, ദേവനാമത്തിൽ യേശു ദൂതരായി
ചെന്നു. സദ്വചനത്തിന്റെ പരമാൎത്ഥതയെ മുറുക
പിടിച്ചു കൊൾവിൻ. എനിക്കു സംഭാഷണം വേ
ണ്ടാ ലോകം മേൗഢ്യ പരവശമാകകൊണ്ടത്രെ, ക്രി
സ്തന്റെ അവയവങ്ങളെയും ശത്രുക്കളെയും ഒന്നാക്കു
വാൻ നോക്കുന്നു. ഞാനും ഏറിയ കാലം ലോകസമ്മ
തമായൊരു സുവിശേഷത്തെ പ്രസംഗിപ്പാൻ ശ്ര
മിച്ചു എങ്കിലും, അതു ഒരു നാളും നടക്കുന്നില്ല. ക്ഷാ
ന്തി കാണിക്കെണ്ടതിന്നത്രെ നിങ്ങൾ പൊയി വാദി
പ്പിൻ. സത്യത്തെ അടങ്ങാതെ സ്വീകരിക്കുന്നുവെങ്കി
ൽ, വിവാദം നിഷ്ഫലമായ്തീരുക ഇല്ല. അനന്യ ബു
ദ്ധിമാനായവനാൽ, വിരോധികൾ കേൗശലം പ്രയോ
ഗിക്കുന്നതു ചൊട്ടി പോകും. ക്രിസ്തൻ തന്റെ ആ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/91&oldid=180700" എന്ന താളിൽനിന്ന് ശേഖരിച്ചത്