ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

വനും സമ്മതിച്ചു മുറിയിൽ തന്നെ പാൎത്തു. അന്നു ഒ
രു പട്ടണക്കാരൻ വന്നു, നിങ്ങളുടെ കൈയെഴുത്തു ഓ
ൎമ്മയ്ക്കായി എനിക്കു വേണം എന്നു ചോദിച്ചപ്പൊൾ,
സത്യം, സത്യം, എന്റെ വചനം പ്രമാണിക്കുന്നവ
ൻ മരണത്തെ എന്നും കാണുകയില്ല എന്ന വചന
ത്തെയും, അതിന്റെ വ്യാഖ്യാനത്തെയും ഒരു കടലാ
സ്സിൽ എഴുതി കൊടുത്തു. ഇതു അതിശയ വാക്കു. അ
ങ്ങിനെ നടക്കുന്നില്ല, എന്നു ലോകപക്ഷം. എങ്കിലും
ശുദ്ധ പരമാൎത്ഥമാകുന്നു. ഒരു മനുഷ്യൻ ദേവവചന
ത്തെ മുറുക്ക പിടിച്ചുറപ്പിച്ചു ഉറങ്ങിപ്പൊയാൽ, മരണ
ത്തെ ഒട്ടും അറിയാതെ, താൻ വിശ്വസിച്ചു സംഗ്ര
ഹിക്കുന്ന വചനത്തിൽ ആനന്ദിച്ചുവാണു, ഇഹ
ലോകത്തിൽ നിന്നു ഗ്രഹിയാതെ വിട്ടു പൊയി എന്നി
ങ്ങിനെ അവന്റെ ഒടുവിലെ എഴുത്തു. വൈകുന്നേ
രത്തു ക്ഷീണതയും വിഷാദവും വൎദ്ധിച്ചാറെ, മറ്റവ
രൊടു കൂട ഉണ്മാൻ വിചാരിച്ചു, വലിയ മുറിയിൽ വ
ന്നപ്പൊൾ, നെഞ്ചടപ്പുണ്ടായി, അവൻ അങ്ങിടിങ്ങി
ടെ നടന്നു. ൟയൂരിൽ ഞാൻ ജനിച്ചു, ഇവിടെ തന്നെ
മരിക്കയും ചെയ്യുമൊ? എന്നു പറഞ്ഞു ജനവാതിൽ
തുറന്നു മന്ദം പ്രാൎത്ഥിച്ചു. ആയതു അവന്റെ പണി
ക്കാരൻ കേട്ടതു ഇപ്രകാരം: സ്വൎഗ്ഗസ്ഥ പിതാവേ!
നിന്റെ പ്രിയ പുത്രനും, എൻ കൎത്താവുമായ യേശു
ക്രിസ്തന്റെ നാമത്തിൽ ഞാൻ ഇപ്പൊൾ അപേക്ഷി
ക്കുന്നതു. തിരുവാഗ്ദത്ത പ്രകാരവും തിരുനാമമഹത്വ
ത്തിന്നായ്ക്കൊണ്ടും കേൾക്കേണമേ! അത്യന്ത കരു
ണെക്കു തക്ക വണ്ണം നീ ഉദിപ്പിച്ച സുവിശേഷ
വെളിച്ചത്തെ വൎദ്ധിപ്പിച്ചു, നിന്റെ മഹാദിനത്തിന്നു
മുമ്പെ പാപ്പാവിന്റെ ഇരിട്ടും ആന്ധ്യവും എങ്ങും
ആട്ടേണമെ! എന്റെ ജന്മദേശത്തിലെ സഭയെ അ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/97&oldid=180707" എന്ന താളിൽനിന്ന് ശേഖരിച്ചത്