ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

ച്ചില്ലഎന്നു ചൊന്നപ്പൊൾ, അവർ ചൂടു തുണിക
ളെ കൊണ്ടു അവന്റെ മേൽ തേച്ചു തേച്ചു, വൈദ്യ
രെയും വിളിച്ചു, പ്രഭുപത്നിയും പ്രഭുവൊടു കൂട വ
ന്നു, പല മരുന്നുകളെയും കൊണ്ടുവന്നു കാട്ടി. എങ്കി
ലും ലുഥർ മകനൊടു നിന്റെ അമ്മ തന്ന മരുന്നു അ
ല്പം സേവിക്കട്ടെ എന്നു പറഞ്ഞു; അതിനേ കൊണ്ടു
വന്നപ്പൊൾ, ചൂണ്ടിൽ തോടുവിച്ചു. ഇനി ഔഷധം
വേണ്ടാഎന്നും, അമ്മയുടെ വാത്സല്യത്തെ ഒരു നാളും
മറക്കൊല്ലാ എന്നും വേദന അതിക്രമിച്ചു ഞാൻ പൊ
കുന്നു എന്നും, പറഞ്ഞു. അപ്പൊൾ ചങ്ങാതി ബഹു
മാനപ്പെട്ട പിതാവെ! നിങ്ങൾ സേവിച്ചിട്ടുള്ള നമ്മു
ടെ മദ്ധ്യസ്ഥനെ വിളിക്കെണമെ. ദൈവം നിങ്ങളി
ൽ കരുണ വെച്ചു, നിങ്ങളെ പൊറുപ്പിക്കും. ഇതാ ന
ല്ല വിയൎപ്പുണ്ടായി, എന്നു കേട്ടാറെ, അതേ, ഇതു മ
രണസ്വേദം, പ്രാണൻ പുറപ്പെടുന്നു എന്നു പറഞ്ഞു
പ്രാൎത്ഥിച്ചു. സകല ആശ്വാസത്തിന്റെ ദൈവമാ
യ എൻ പിതാവെ! നിന്റെ പുത്രനായ യേശു ക്രി
സ്തനെ എനിക്കു വെളിപ്പെടുത്തിയത കൊണ്ടു, ഞാ
ൻ നിന്നെ വാഴ്ത്തുന്നു. അവനെ ഞാൻ വിശ്വസി
ക്കുന്നു. അവനെ ഞാൻ അറിയിച്ചും സ്നെഹിച്ചും, സ്തു
തിച്ചും കൊണ്ടിരിക്കുന്നു. എല്ലാ ദുഷ്ടന്മാരും അവനെ
ദുഷിച്ചും പകെച്ചും പോരുന്നു. യെശു ക്രിസ്തനേ!
എൻ ആത്മാവെ നിങ്കൽ ഭരമെല്പിക്കുന്നു! സ്വൎഗ്ഗസ്ഥ
പിതാവേ! ദേഹി ൟ ദേഹത്തിൽനിന്നു പറിഞ്ഞു പോ
കേണ്ടതാകുന്നു, നിന്നൊടു കൂട നിത്യം പാൎക്കും താനും,
തൃക്കൈയിൽനിന്നു എന്നെ ആരും പറിക്കയും ഇല്ല.
പുത്രനെ വിശ്വസിക്കുന്നവൻ ആരും നശിച്ചു പൊ
കാതെ, നിത്യജീവൻ ഉള്ളവനാകെണ്ടതിനു ദൈവം
ഏകജാതനെ നല്കുവാന്തക്കവണ്ണം ലോകത്തെ സ്നേ
9

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/99&oldid=180709" എന്ന താളിൽനിന്ന് ശേഖരിച്ചത്