ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

പഴഞ്ചൊല്ലുകൾ.

൩൨ാം പാഠം.

അൎദ്ധം താൻ; അൎദ്ധം ദൈവം
ആഴമുള്ള കുഴിക്കു നീളമുള്ള വടി.
ഇളമാൻ കടവറിയാ, മുതുമാൻ ഓട്ടം വല്ലാ.
ൟച്ചെക്കു പുണ്ണുകാട്ടല്ല, പിള്ളെക്കു നൊണ്ണുകാട്ടല്ല.
ഉന്തികയറ്റിയാൽ, ഊരിപ്പോരും.
ഊമരിൽ കൊഞ്ഞൻ സൎവ്വജ്ഞൻ.
എരുമക്കിടാവിന്നു നീന്തം പഠിപ്പിക്കേണ്ടാ.
ഏകലില്ലായ്കയാൽ ഏശിയില്ല.
ഒത്തതു പറഞ്ഞാൽ, ഉറിയും ചിരിക്കും.
കക്കുവാൻ പഠിച്ചാൽ, ഞേലുവാൻ പഠിക്കേണം.
കാലം നീളം ചെന്നാൽ, നേർ താനെ അറിയാം.
കിണറ്റിൽ വീണ പന്നിക്കു കല്ലും പാറയും തുണ.
കീരിയെ കണ്ട പാമ്പുപോലെ.
കുത്തുവാൻ വരുന്ന പോത്തൊടു വേദം ഓതിയാൽ, കാൎയ്യമൊ?
കൂട്ടത്തിൽ കൂടിയാൽ, കുക്കിരിയും വമ്പൻ.
കെട്ടിയ മരത്തിന്നു കുത്തരുതു.
കേമത്തിന്നു കേടില്ല.
കൈ നനയാതെ മീൻ പിടിക്കാമൊ?

൩൩ാം പാഠം.

കൊണ്ടാൽ, കൊണ്ട പരിചു.
കോപത്തിന്നു കണ്ണില്ല.
ഗുരുക്കളെ നിനെച്ചു കുന്തവും വിഴുങ്ങെണം.
ചങ്ങാതി നന്നെങ്കിൽ, കണ്ണാടി വേണ്ടാ.
താണ കണ്ടാത്തിൽ എഴുന്ന വിള.
തുണയില്ലാത്തവൎക്കു ദൈവം തുണ.
ദൂരത്തെ ബന്ധുവേക്കാൾ അരികത്തെ ശത്രു നല്ലൂ.
നിത്യാഭ്യാസി ആനയെ എടുക്കും.
നേർ പറഞ്ഞാൽ, നേരത്തെ പോകാം.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/32&oldid=184045" എന്ന താളിൽനിന്ന് ശേഖരിച്ചത്