ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

യേശു പറഞ്ഞൊരുപമയാവിതു.

൩൮ാം പാഠം.

ഒരു കൃഷിക്കാരൻ വിതെപ്പാൻ പുറപ്പെട്ടു വാളുമ്പോൾ ചി
ലതു വഴിയരികെ വീണു, ആളുകൾ ചവിട്ടിക്കളഞ്ഞു, പക്ഷിക
ളും കൊത്തിതിന്നു മറ്റു ചിലത അല്പം മണ്ണുള്ള പാറമേൽ വീണു,
മണ്ണിന്നു ആഴം കുറകയാൽ ക്ഷണത്തിൽ മുളച്ചാറെ, വേർ ഊ
ന്നായ്കകൊണ്ടു വെയിൽ തട്ടിക്കൊണ്ടിരിക്കുമ്പോൾ, വാടി ഉ
ണങ്ങി. മറ്റുചിലതു മുള്ളുകളിടയിൽ വീണു, മുള്ളുകളും കൂട വള
ൎന്നതിക്രമിച്ചു, ഞാറു ഞെരിക്കിക്കളഞ്ഞു അതുവും നിഷ്ഫലമായി.
ചിലതു നല്ല നിലത്തിൽ വീണു മുളെച്ചു വൎദ്ധിച്ചു; ൧൦,൬൦,
൧൦൦ മടങ്ങോളം ഫലം തന്നു. കേള്പാൻ ചെവിയുള്ളവൻ കേ
ള്പൂതാക.

ഇതിന്റെ പൊരുൾ എന്തെന്നാൽ: വിതെക്കുന്നവൻ സ്വ
ൎഗ്ഗരാജ്യത്തിന്റെ രഹസ്യം ഉപദേശിക്കുന്ന ദൈവവചനത്തെ
തന്നെ വിതെക്കുന്നു. ചിലർ കേട്ട ഉടനെ അൎത്ഥം ഗ്രഹിയാതെ
ഇരിക്കുമ്പോൾ, സാത്താൻ ഇവർ വിശ്വസിച്ചു, രക്ഷ പ്രാപി
ക്കരുതെന്നു വെച്ചു വന്നു, നെഞ്ഞുകളിൽ വിതെച്ചിട്ടുള്ള വാക്കു
എടുത്തു കളയുന്നു: ആയവരത്രെ വഴിയരികെ ഉള്ളവർ. ചിലർ
വചനത്തെ കേൾക്കുമ്പോൾ പെട്ടെന്നു സന്തോഷത്തോടും കൂട
കൈക്കൊള്ളുന്നു. ഉൾത്താരിൽ അല്ലെങ്കിൽ നെഞ്ചകത്തു വേരി
ല്ലാതെ ക്ഷണികന്മാരാകകൊണ്ടു, വചനം നിമിത്തം വിരോധ
വും ഹിംസയും ജനിച്ചാൽ, വേഗത്തിൽ ഇടറി വലഞ്ഞു പിൻ
വാങ്ങി പോകുന്നു; ഇവർ പാറമേൽ വിതെച്ചതിന്നു ഒക്കും.

ചിലർ വചനത്തെ കേട്ടു കൊണ്ട ശേഷം, ലോകചിന്തയും
ധനാദിമായയും ഐഹികസുഖമോഹങ്ങളും നെഞ്ചകം പുക്കു,
വചനത്തെ ഞെരുക്കി വിളഞ്ഞ ഫലം ഒന്നും പുറപ്പെടുവിക്കാ
തെ ആകുന്നു. ആയവർ മുള്ളുകളിലെ വിത തന്നെ.

എന്നാൽ വചനത്തെ കേട്ടു ഗ്രഹിച്ചു നല്ല മനസ്സിൽ വെ
ച്ചു സൂക്ഷിക്കുന്നവർ നല്ല നിലത്തിലെ വിത അത്രെ. അവർ
ക്ഷാന്തിയോടെ നൂറോളം ഫലം തരികയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/36&oldid=184049" എന്ന താളിൽനിന്ന് ശേഖരിച്ചത്