ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരിക.

സംസ്കൃതസ്വരങ്ങളാമാദ്യമാമെഴുത്തുകൾ |
സംസ്കൃതവൎഗ്ഗങ്ങളാം വ്യഞ്ജനങ്ങളും പിന്നെ ||
സ്വരത്തിൽ കുറവാകും ദ്രാവിഡക്കൂട്ടങ്ങളും |
സ്വരസംയുക്തമായ വൎഗ്ഗങ്ങൾ പിമ്പുണ്ടിതിൽ ||

അന്തത്തിൽ ചേൎന്നീടുന്ന വൎഗ്ഗങ്ങളമ്പോടു ഞാൻ |
അനുസ്വാരം കൂടുന്ന വൎഗ്ഗവുമുരച്ചിതു ||
അന്തമാധമസ്ഥങ്ങൾ തന്നാലെ ഭവിക്കുന്നു |
അക്ഷരസംയുക്തത്താൽ ഭേദങ്ങളനുക്രമാൽ ||

അൎദ്ധാക്ഷരങ്ങളെല്ലാമൎദ്ധദേഹങ്ങളത്രെ |
അൎത്ഥത്തെ കുറിപ്പിപ്പാനുണ്ടു സംഖ്യാവൎണ്ണവും ||
രണ്ടാമംശത്തിൽ പിന്നെ കൂട്ടുവായനാപദം |
ഇണ്ടലാം യത്നമെറെയില്ലാതെ കിടാക്കൾക്കും |

ഏകാക്ഷരികളാകും വാക്കുകളുടെ ശേഷം |
ഏകസ്വരത്തിനോടു ചേരുമൎദ്ധാക്ഷരങ്ങൾ ||
ഏകുന്നേൻ അമ്പൊടിന്നു ബുദ്ധിയിൽ ദൃഢം ചെയ്‌വാൻ |
ഏകദേശമെന്നല്ല ചാലവെ സമസ്തവും ||

ത്വരിതം ബാലന്മാരിൽ ബുദ്ധിവൎദ്ധനത്തിന്നു |
ദ്വിത്വാക്ഷരികളോടുമൎദ്ധാക്ഷരങ്ങൾചേൎന്നും ||
വിഘ്നം കൂടാതെതന്നെ കാണുന്നു ത്ര്യക്ഷരികൾ |
ദ്വിഗുണിതങ്ങളാകും ബഹ്വാക്ഷരികൾ താനും ||

മൂന്നാമതാകും പങ്കിൽ വായനയാരംഭിച്ചു |
മുന്നം ഗുണമായുള്ള വാക്യം കഥിച്ചിട്ടഹൊ ||
പിന്നീടിൽ ബുദ്ധിവാക്കാം പഴഞ്ചൊൽ കാണ്ക ഭവാൻ |
നിന്ദകളികൂടാതെ നോക്കെണം നാലാം കഥ ||

അനുതുല്യമായുള്ള ഏക ഉപമ കാണ്മിൻ |
അനുതാപകഥയും കഥിച്ചതുമോൎക്കുമ്പോൾ ||

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/6&oldid=184018" എന്ന താളിൽനിന്ന് ശേഖരിച്ചത്